കോണ്‍ഗ്രസ് ലഘുലേഘയില്‍ കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീരാക്കി

ലക്‌നോ: കോണ്‍ഗ്രസ് ലഘുലേഘയില്‍ കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ കശ്മീരാക്കി. വാര്‍ത്താ സമ്മേളനത്തിനിടെയാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ലഘുലേഖ പുറത്തിറക്കിയത്. ലക്‌നോവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചൈന,പാകിസ്താന്‍ ബന്ധം ഉള്‍പ്പടെ നിരവധി വിഷയങ്ങളില്‍ പരാജയമെന്ന് ആരോപിച്ച് രാജ്യസഭാ എം.പി കൂടിയായ ആസാദ് മോദി സര്‍ക്കാരിനെതിരെ കടന്നാക്രമണം നടത്തിയിരുന്നു.അതിനു ശേഷമായിരുന്നു ലഘുലേഖ പുറത്തിറക്കിയത്. ഇതിൽ ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി രംഗത്തു വന്നു.. തെറ്റായ ഭൂപടം പ്രസിദ്ധീകരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പുപറയണമെന്ന് ഉത്തര്‍പ്രദേശ് മന്ത്രിയും ബി.ജെ.പി വക്താവുമായ ശ്രീകാന്ത് മിശ്ര പറഞ്ഞു.
എന്നാൽ ഇത് ‘അച്ചടി പിശക്’ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പ്രതികരിച്ചു.തെറ്റുകള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പാര്‍ട്ടിയുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു