ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കെ.സി.എസ്. പിക്നിക് ജൂണ്‍ മൂന്നാംതീയതി ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് പോള്സ്വുഡില്വെച്ച് ആവേശപൂര്‍വ്വം നടത്തപ്പെട്ടു. ചിക്കാഗോ ക്നാനായ സമുദായത്തിന്റെ തനിമയും ഒരുമയും വിളിച്ചോതുന്ന ഈ ക്നാനായ സംഗമത്തില്‍ ചിക്കാഗോയിലും പരിസരത്തുമുള്ള നൂറുകണക്കിന് ക്നാനായ കുടുംബങ്ങള്‍ പങ്കെടുക്കുകയുണ്ടായി.
ഫാ. ബോബന് വട്ടംപുറത്ത് കെ.സി.എസ്. പിക്നിക് ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. പ്രസിഡന്റ് ബിനു പൂത്തുറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി സ്വാഗതവും ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ നന്ദിയും പറഞ്ഞു. പിക്നിക്കിനോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും രുചികരമായ ബാര്‍ ബി ക്യൂവും നടത്തപ്പെട്ടു.