കൊച്ചി മെട്രോയിൽ മര്യാദയ്ക്ക് യാത്ര ചെയ്തില്ലെങ്കിൽ എട്ടിന്റെ പണി

കൊച്ചി: കൊച്ചിമെട്രോയിൽ യാത്ര ചെയ്യുമ്പോൾ മദ്യപിക്കരുത് ,തറയിൽ ഇരിക്കരുത് ,ട്രെയിനിനു പരിസരത്ത് തുപ്പരുത് .യാത്രക്കാർ പാലിക്കേണ്ട നിയമാവലികളുമായി മെട്രോ നിയമം വരുന്നു.

1. ശിക്ഷ: 500 രൂപ. ട്രെയിനില്‍ നിന്ന് പുറത്താക്കും

തെറിവിളി ഉള്‍പ്പെടെ മോശം ഭാഷയിലെ സംസാരം. ട്രെയിനിലും മെട്രോ പരിസരത്തും തുപ്പുക. ഭക്ഷണം കഴിക്കല്‍. വഴക്കുണ്ടാക്കുക. മദ്യപിച്ചുള്ള യാത്ര. ട്രെയിനിന്റെ തറയിലിരിക്കുക.

2. ശിക്ഷ: 500 രൂപ

അപകീര്‍ത്തികരമായ വസ്തുക്കള്‍ ട്രെയിനിലും പരിസരത്തും.

3. ശിക്ഷ: 1000 രൂപ. ട്രെയിനില്‍ നിന്ന് പുറത്താക്കും. ആറു മാസം വരെ തടവ്.

ട്രെയിനിലോ സ്റ്റേഷന്‍ പരിസരത്തോ ഉള്ള പ്രകടനം. എഴുതിയും വരച്ചും ചുവരുകള്‍ വൃത്തികേടാക്കല്‍. അധികൃതര്‍ ആവശ്യപ്പെട്ടിട്ടും ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിക്കുക.

4. ശിക്ഷ: 500 രൂപ വരെ. ആറുമാസം വരെ തടവ്

നിയമാനുസൃതമല്ലാതെ ട്രെയിനിലോ പരിസരത്തോ കയറുക. പാളത്തിലൂടെ നടക്കുക.

5. ശിക്ഷ: 5,000 രൂപ വരെ. നാലുവര്‍ഷം തടവ്

ഏതെങ്കിലും മാര്‍ഗങ്ങളിലൂടെ ട്രെയിന്‍ തടയല്‍. എമര്‍ജന്‍സി സ്വിച്ചിന്റെ ദുരുപയോഗം. സിഗ്‌നലിങ് സംവിധാനം തടസ്സപ്പെടുത്തുക. മെട്രോ ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തല്‍.

6. ശിക്ഷ: 1,000 രൂപ. ഒരു വര്‍ഷം തടവ്

ട്രെയിനിന്റെ സുരക്ഷാസംവിധാനങ്ങളുടെ ദുരുപയോഗം.

7. ശിക്ഷ: 250 രൂപ. രണ്ടുമാസം തടവ്

യാത്രക്കാരെ ഉദ്ദേശിച്ചുള്ള പൊതു അറിയിപ്പുകളും മുന്നറിയിപ്പുകളുമെല്ലാം നശിപ്പിക്കുക. വൃത്തിേകടാക്കുക.

8. ശിക്ഷ:500 രൂപ. ആറുമാസം തടവ്

ട്രെയിനിലും പരിസരത്തും അനധികൃതമായി സാധനങ്ങളുടെ വില്‍പ്പന. കരിഞ്ചന്തയില്‍ ട്രെയിന്‍ ടിക്കറ്റ് വില്‍പ്പന.

9. ശിക്ഷ: 5,000 രൂപ പിഴ. നാലുവര്‍ഷം തടവ്

അപകടമുണ്ടാക്കുന്ന വസ്തുക്കളുമായുള്ള യാത്ര.