കൊല്ലത്ത് സര്‍ക്കാര്‍ അഗതി മന്ദിരത്തിലെ രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: അഗതിമന്ദിരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍. തൃക്കരുവ സര്‍ക്കാര്‍ അഗതിമന്ദിരത്തിലാണ് സംഭവം. പ്രാക്കുളം ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി പ്രസീതയും പ്ലസ്‌വണ്ണിനു പ്രവേശനം
കാത്തുനില്‍ക്കുന്ന അര്‍ച്ചനയുമാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന മുറിയില്‍നിന്നും താഴേക്കിറങ്ങുന്ന സ്റ്റെയര്‍ കേസില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.