മഞ്ച് സ്ട്രോക്ക് ബോധവൽക്കരണ സെമിനാർ ന്യൂജേഴ്‌സിയിൽ ജൂൺ 11 , 18 തീയതികളിൽ

ഫ്രാൻസിസ് തടത്തിൽ

ന്യൂജേഴ്‌സി : സ്ട്രോക്ക് രോഗത്തെ എങ്ങനെ ചെറുക്കാം ? ന്യൂജേഴ്‌സിയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികൾക്കായി ഒരു സൗജന്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ (MANJ) ആഭിമുഖ്യത്തിൽ ഈ മേഖലയിലെ വിദഗ്‌ധർ നയിക്കുന്ന ധിദിന സെമിനാറിൽ പ്രവേശനം തികച്ചും സൗജന്യമായിരിക്കും MANJ റോബർട്ട് വുഡ് ജോൺസൻ മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തുന്ന ഈ ബോധവൽക്കരണക്യാമ്പിൽ സൗത്ത് ഏഷ്യൻ ടോട്ടൽ ഹെൽത്ത് ഇനീഷിയേറ്റീവിനും (SATHI ) പങ്കാളിത്തമുണ്ട്. നിങ്ങളുടെ വീടുകളിൽ അതിഥികളായി എത്തിയിട്ടുള്ള വിസിറ്റിംഗ് വിസയിൽ വന്നിട്ടുള്ളവർക്കു അവരുടെ ആരോഗ്യം പരിശോധിക്കാനുള്ള സുവര്ണാവസരമാണിത് , മറക്കാതെ ഇന്നു തന്നെ രജിസ്റ്റർ ചെയുക.
ലിവിങ്‌സ്റ്റണിലെ ഇസോനോവേര് പാർക്ക് വേയിലുള്ള നൈറ്റ്സ് ഓഫ് കൊളംബസ് ഹാളിൽ ജൂൺ 11, 18 തിയ്യതികളിലാണ് ബോധവൽകരണ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ പകെടുക്കുന്നവർ നിർബന്ധമായും ഇരു സെഷനുകളിലും പങ്കെടുക്കണം. ആദ്യ സെഷന്റെ തുടർച്ചയും ഫോളോഅപ്പുമാണ് രണ്ടാം സെഷൻ. രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ജൂൺ ഏഴിന് വൈകുന്നേരം 9 മണിവരെയാണ്. എല്ലാവരും മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് മഞ്ച് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവര്ക്കും ഓരോ ബ്ലഡ് പ്രഷർ മോണിറ്ററിംഗ് മെഷീൻ , ഹെൽത്ത് ഗുഡി ബാഗ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് രണ്ടു ദിവസവും സൗജന്യ ഡിന്നറും നൽകുന്നതാണ്. ക്യാമ്പ് രണ്ടു ദിവസവും വൈകുന്നേരം 6 .30 മുതൽ 8 .30 വരെ ആയിരിക്കുമെന്ന് ക്യാമ്പ് കോർഡിനേറ്റ ചെയുന്ന ന്യൂ ജേഴ്‌സി സ്ട്രോക്ക് കോർഡിനേറ്റേഴ്‌സ് കൺസോർഷ്യം പ്രസിഡണ്ടും റോബർട്ട് വുഡ് ജോൺസൻ മെഡിക്കൽ സെന്ററിലെ സ്ട്രോക്ക് കോർഡിനേറ്ററുമായ വർഷ സിംഗ് MSN, APN അറിയിച്ചു.

അഡ്രസ്സ്; നൈറ്റ്സ് ഓഫ് കൊളംബസ് ഹാൾ, 299 ഇസോനോവേര് പാർക്ക് വേ, ലിവിങ്സ്റ്റൺ , ന്യൂജേഴ്‌സി 07039

രെജിസ്ട്രേഷന് ബന്ധപ്പെടുക: Sajimon Antony (president) sajimonantony1@yahoo.com ph: 862-436-2361, Shaji Varghese: Ex-officio and FOKANA treasure : shajinj1@gmail.com PH: 862-812-4371, Dr, Suja Jose ( secretary)-sujajose1818@gmail.com ph: 973-632-1172, Anil Ommen (Vice President) oommenkchacko@yahoo.com ph:973-768-7997, Pinto Chacko ( Treasurer) – pintochacko@gmail.com ph:973-337-7738

flyer-final