ജനിച്ച നാള്‍ മുതല്‍ തന്നെ പാപ്പരാസികള്‍ വിടാതെ പിന്‍തുടരുന്ന കുഞ്ഞു താരമാണ് സെയ്ഫ് കരീന ദമ്പതികളുടെ മകന്‍ തൈമൂര്‍ . ജനന സമയത്തെ ഫോട്ടോ മുതല്‍ പേരീടല്‍ വരെ വിവാദങ്ങളായി. തൈമൂറിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷയല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നടന്‍ തുഷാര്‍ കപൂറിന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന് പങ്കെടുക്കാനെത്തിയതായിരുന്നു കരീനയും കുഞ്ഞും. നാല് വര്‍ഷം മുമ്പായിരുന്നു സെയ്ഫ് – കരീന വിവാഹം