ബദരീനാഥില്‍ ഹെലികോപ്റ്ററിന്റെ ബ്ലേഡ് തട്ടി എഞ്ചിനീയര്‍ മരിച്ചു

ഉത്തരാഖണ്ഡ് :ബദരീനാഥില്‍ ഹെലികോപ്റ്ററിന്റെ ബ്ലേഡ് തട്ടി എഞ്ചിനീയര്‍ മരിച്ചു. എഞ്ചിനീയര്‍ വിക്രം ലാംബ ആണ് മരിച്ചത് .ബാലന്‍സ് നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ താഴേക്കു തന്നെ വീണു. അതിനിടെ ഭയന്നുപോയ എഞ്ചിനീയര്‍ വിക്രം ലാംബ ഹെലികോപ്റ്ററില്‍ നിന്ന് താഴേക്ക് ചാടിയപ്പോഴാണ് റോട്ടറിന്റെ ബ്ലേഡുകള്‍ക്കിടയില്‍ കുടുങ്ങിയത്.ബദരീനാഥില്‍ കോപ്റ്ററിന് അന്തരീക്ഷ മര്‍ദ്ദം കുറവായതിനാല്‍ പറക്കാനായില്ല.
എട്ടു സീറ്റുകളുള്ള ഹെലികോപ്റ്ററിലെ പൈലറ്റും മറ്റു യാത്രികരും സുരക്ഷിതരാണ്.