നാദവിസ്മയമായി സ്വാതിതിരുനാള്‍ സംഗീതോത്സവം

ലോസ് ആഞ്ചെലെസ് :സംഗീതാസ്വാദകര്‍ക്കു ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരുപകല്‍കൂടി സമ്മാനിച്ചുകൊണ്ട് ഇരുപത്തിയാറാമതു സ്വാതിതിരുനാള്‍ സംഗീതോത്സവം സമാപിച്ചു. കഴിഞ്ഞ ശനിയാഴ്ച ലോസ്ആഞ്ചലസിലെ ചിന്മയമിഷന്‍ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ അന്‍പതോളം പേര്‍ സ്വാതിതിരുനാള്‍ കീര്‍ത്തനാലാപനങ്ങളാല്‍ പകലിനെ സംഗീതസാന്ദ്രമാ ക്കി. പാടിതെളിഞ്ഞവര്‍ക്കും പാടിത്തുടങ്ങുന്നവര്‍ക്കുമൊരുപോലെ അവസരംനല്‍കുന്ന പരിപാടി സംഘടിപ്പിച്ചത് കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ്ഹിന്ദുമലയാളീസ് (ഓം) ആണ്.

കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി മുടങ്ങാതെ നടത്തിവരുന്ന ഈപരിപാടികേരളത്തിന് പുറത്തു സ്വാതിതിരുനാളിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ഏറ്റവുംവലിയ പരിപാടിയായാണ് കണക്കാക്കുന്നത്.
പതിനൊന്നാമത്ര് രാജരവിവര്‍മ്മ ചിത്രകലാമത്സരത്തില്‍ പങ്കെടുത്തചിത്രങ്ങളുടെ പ്രദര്‍ശനവും വിജയികള്‍ക്കുള്ള സമ്മാനദാനവും പരിപാടിയോടനുബന്ധച്ചു സംഘടിപ്പിച്ചിരുന്നു.

വിജയിച്ചവര്‍ക്കുള്ള പുരസ്കാരങ്ങള്‍ മത്സരത്തിന്റെ വിധികര്‍ത്താക്കളും, ഓം പ്രസിഡന്റ് രമാ നായരും വിതരണംചെയ്തു. കാറ്റലിന്‍ ബെസ്‌മോന്‍റെ, രേഹഗുപ്ത, ജെസ്സിക്കയു, ജോസഫൈന്‍ നെയ്യാന്‍ എന്നിവര്‍ വിവിധതലങ്ങളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഭാഷാഭൂമിശാസ്ത്രവേര്‍ തിരിവില്ലാതെ നിരവധിപേരാണ് ഇത്തവണത്തെ പരിപാടികളില്‍ പങ്കെടുത്തത്.

കാലത്തുഒന്‍പതുമുതല്‍വൈകിട്ട്അഞ്ചുവരെ നടന്നസംഗീതദിനാഘോഷങ്ങളുടെ ഭാഗമായി പ്രശസ്ത സംഗീതജ്ഞന്‍ കുന്നക്കുടിബാലമുരളീകൃഷ്ണന്റെ സംഗീത കച്ചേരിയും ഉണ്ടായിരുന്നു.രമാനായര്‍ സ്വാഗതവും ഓം സെക്രട്ടറി വിനോദ് ബാഹുലേയന്‍ നന്ദിയുംപറഞ്ഞ പരിപാടിയില്‍ സ്വാതിതിരുനാള്‍ സംഗീതോത്സവ ചെയര്‍മാന്‍ ആര്‍ ജയകൃഷ്ണന്‍, രാജ രവിവര്‍മ്മ ചിത്രകലാമത്സര കമ്മിറ്റിചെയര്‍മാന്‍ ഡോ.രവി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

Newsimg2_27686496 Newsimg3_98531377 Newsimg4_63245686 Newsimg5_87942368 Newsimg6_40053146