കേരളാ കോണ്‍ഗ്രസ് ശക്തിയുള്ള പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളുമായി കൂട്ടുകൂടാന്‍ വരും:കെ.എം.മാണി

കോട്ടയം: വീക്ഷണത്തിന്റെ മുഖപ്രസംഗത്തിന് മറുപടിയുമായി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി. വീക്ഷണം കോണ്‍ഗ്രസിനെ ഉപദേശിച്ചാല്‍ മതിയെന്നും ഞങ്ങള്‍ ഒരു മുന്നണിയിലേക്കും പോകുന്നില്ലെന്നും മാണി കോട്ടയത്തു പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ശക്തിയുള്ള പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മറ്റുള്ളവര്‍ തങ്ങളുമായി കൂട്ടുകൂടാന്‍ വരും. തുമ്മിയാല്‍ തെറിച്ചുപോകുന്ന മൂക്കല്ല കേരളാ കോണ്‍ഗ്രസ്സെന്നും അടുത്ത കാലത്തായി വീക്ഷണത്തിന്റെ വീക്ഷണത്തിന് വലിയ കുഴപ്പം പറ്റിയിട്ടുണ്ടന്നും മാണി പറഞ്ഞു.