SHOCKING: തെരുവുനായ്ക്കളെ കണ്ട് ഭയന്നോടി; പതിനഞ്ചുകാരി കിണറ്റില്‍ വീണു മരിച്ചു

തൃശൂര്‍: തെരുവുനായ്ക്കളെ കണ്ട് പേടിച്ചോടിയ പെണ്‍കുട്ടി കിണറ്റില്‍ വീണുമരിച്ചു. കടങ്ങോട് മേപ്പറമ്പത്ത് ഹരിദാസിന്റെ മകള്‍ ഗ്രീഷ്മ (15) ആണ് മരിച്ചത്. പാല്‍ വാങ്ങാന്‍ പോയപ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. നായ്ക്കള്‍ വരുന്നതുകണ്ട് ഭയന്നോടിയ കുട്ടി കിണറ്റില്‍ വീഴുകയായിരുന്നു.