സായി ബാബയുടെ ആശ്രമത്തില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഹൈദ്രബാദ് :പുട്ടപർത്തി സായി ബാബയുടെ ആശ്രമത്തില്‍ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.സായിബാബയുടെ ആശ്രമമായ പ്രശാന്തി നിലയത്തിലെ ഓഫിസ് മുറിയിലാണ് സായി പ്രഭ എന്ന യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച രാത്രി ആശ്രമത്തില്‍ അതിക്രമിച്ചുകടന്ന സായി പ്രഭ ഓഫീസ് മുറിയിലെത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. നാലു വര്‍ഷം സായി പ്രഭ പ്രശാന്തി നിലയത്തില്‍ ജോലി നോക്കിയിരുന്നു. എന്നാല്‍ രണ്ടു മാസങ്ങള്‍ക്കു അജ്ഞാത കാരണങ്ങളാല്‍ ഇവര്‍ ജോലിയില്‍നിന്നു രാജിവച്ചു എന്നാണ് ആശ്രമ അധിക്യതര്‍ പറയുന്നത് .