ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എംപയര്‍ റീജണല്‍ കോര്‍ഡിനേറ്റര്‍

ന്യൂയോര്‍ക്ക്: ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എംപയര്‍ റീജണലിന്റെ കോര്‍ഡിനേറ്ററായി ഷോളി കുമ്പിളുവേലി തിരഞ്ഞെടുക്കപ്പെട്ടു. സുരേഷ് മുണ്ടക്കല്‍ (വൈസ് കോര്‍ഡിനേറ്റര്‍), ഷൈജു കളത്തില്‍ (സെക്രട്ടറി), നിഷാന്ത് നായര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍, ഫോമാ ഇംപയര്‍ റീജണിലെ അംഗ സംഘടനകളുടെ പ്രസിഡന്റുമാരായ ഷിനു ജോസഫ് (യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍), റോയി ചെങ്ങന്നൂര്‍ (റോമ), ജോര്‍ജ് വര്‍ക്കി(ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍) മാത്യു മാണി (മാര്‍ക്ക്) ബിജു ഉമ്മന്‍ (മിഡ് ഹഡ്‌സന്‍ കേരളാ അസോസിയേഷന്‍) ജെ. മാത്യു എന്നിവര്‍ കമ്മിറ്റി അംഗങ്ങളും ആയിരിക്കും.

റീജണല്‍ കോര്‍ഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി, കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ് (ജെ) പത്തനംതിട്ട ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ ശാസ്ത്ര സാഹിത്യ പരിഷത്ത്, ജില്ലാ ലൈബ്രററി കൗണ്‍സില്‍, വില്ലേജ് യൂത്ത് ക്ലബ് തുടങ്ങി വിവിധ സാമൂഹിക– സാംസ്കാരിക സംഘടനകളുടെ ദശവാഹിയാ യും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സംഘാടകനും പ്രാസംഗികനുമായ കുമ്പിളുവേലി അമേരിക്കയിലെ അറിയപ്പെടുന്ന ഫ്രീലാന്‍ഡ് ജേര്‍ണലിസ്റ്റും കോളമിസ്റ്റുമാണ്.

സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഷൈജു കളത്തില്‍, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് നഴ്‌സസ് അസോസിയേഷന്റ് മോന്റി ഫിയേള്‍ ചെയര്‍മാന്‍, ഹിസ്പാനിക് നഴ്‌സസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, സതേണ്‍ വെസ്റ്റ് ചെസ്റ്റര്‍ ആക്ഷന്‍ കമ്മറ്റി മെമ്പര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു. ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട നിഷാന്ത് നായര്‍ ഫോമയുടെ മുന്‍ റീജണല്‍ വൈസ് പ്രസിഡന്റായിരുന്നു. വൈസ് കോര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുക്ക പ്പെട്ട സുരേഷ് മുണ്ടക്കല്‍ മിഡ് ഹഡ്‌സന്‍ കേരള അസോസിയേഷന്റെ മുന്‍ പ്രസിഡന്റാണ്.

പുതിയ ഭാരവാഹികള്‍ക്ക് എല്ലാ വിജയാശംസകളും നേരുന്നതായി, ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, സെക്രട്ടറി ജിബി തോമസ്, ഫോമാ പൊളിറ്റിക്കല്‍ ഫോറം നാഷണല്‍ ചെയര്‍മാന്‍ തോമസ് റ്റി. ഉമ്മന്‍, വൈസ് ചെയര്‍മാന്‍ തോമസ് കോശി, ഫോമാ മുന്‍ സെക്രട്ടറി ജോണ്‍സ് സി. വര്‍ഗീസ്, ഫോമാ ഇംപയര്‍ റീജണല്‍ വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍ എന്നിവര്‍ അറിയിച്ചു.

പൊളിറ്റിക്കല്‍ ഫോറത്തിന്റെ ഉദ്ഘാടനം ജൂണ്‍ 24 ശനിയാഴ്ച വൈകിട്ട് 5നു യോങ്കേഴ്‌സിലുള്ള സോങ്ങേഴ്‌സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.