ഫിലയോ 2017 ധ്യാനയോഗവും കുടുംബ സംഗമവും ജൂണ്‍ 15,16,17 തീയതികളില്‍

ഫുജൈറ: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ധ്യാനയോഗവും കുടുംബ സംഗമവും ജൂണ്‍ 15, 16, 17 തീയതികളില്‍ നടക്കും. ഫിലയോ യെന്നു പേരിട്ടിരിക്കുന്ന പ്രസ്തുത പരിപാടിയില്‍ സഹോദരസ്‌നേഹം എന്നതാണ് മുഖ്യചിന്താവിഷയം. .

പ്രശസ്ത ധ്യാനഗുരു ഫാ. ബോബി ജോസ് കട്ടിക്കാട്, ധ്യാനയോഗങ്ങള്‍ക്കും കുടുംബ സംഗമത്തിനും നേതൃത്വം നല്‍കും. ജൂണ്‍ 15 വ്യാഴം വൈകിട്ട് 6:30 മുതല്‍ 9 വരെ സന്ധ്യാനമസ്കാരം മദ്ധ്യസ്ഥ പ്രാര്‍ത്ഥന, ധ്യാന ചിന്തകള്‍ . ജൂണ്‍ 16 വെള്ളി രാവിലെ 7:00 മുതല്‍ വൈകിട്ട് 9.30 വരെ വിശുദ്ധ കുര്‍ബാന , കുടുംബ സംഗമം,യുവജന സംഗമം , ധ്യാന ചിന്തകള്‍ . ജൂണ്‍17 ശനി രാവിലെ 10 മുതല്‍ വൈകിട്ട് 9.30 വരെ വിദ്യാര്‍ഥി അദ്ധ്യാപക രക്ഷകര്‍ത്താ സംഗമം , സന്ധ്യാ നമസ്കാരം , ധ്യാന ചിന്തകള്‍ എന്നീ രീതിയില്‍ പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നു

ഫാ. ഏബ്രഹാം തോമസ്സ് (വികാരി), ശ്രീ ജിജോ കളരിക്കല്‍ (പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍) ശ്രീ ജിനീഷ് വര്‍ഗീസ്(യൂണിറ്റ് വൈസ് പ്രസിഡന്റ് , ശ്രീ ഷൈജു രാജന്‍(യൂണിറ്റ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ സംഘാടക സമിതി പ്രവര്‍ത്തിച്ചുവരുന്നു.