കാര്‍ തെറ്റായി പാര്‍ക്ക് ചെയ്ത അച്ഛന് മകൻ ശിക്ഷ വിധിച്ചു

റോഡ് ഐലന്റ് :കാര്‍ തെറ്റായി പാര്‍ക്ക് ചെയ്ത അച്ഛന് മകൻ ശിക്ഷ വിധിച്ചു.റോഡ്‌ഐലന്റിലെ മുന്‍സിപ്പല്‍ കോര്‍ട്ടിലാണു സംഭവം. കാര്‍ തെറ്റായി പാര്‍ക്ക് ചെയ്തിനു വിചാരണ നേരിടാന്‍ എത്തിയതായിരുന്നു അച്ഛനും മകനും. മകനെ കണ്ട ജഡ്ജി കുട്ടിയെ തന്റെ ചേമ്പറിലേക്കു ക്ഷണിച്ചു. 80കാരനായ ഫ്രാങ്കോ കാപ്രിയോ എന്ന ജഡ്ജായിരുന്നു ശിക്ഷ വിധിച്ചത്. കുട്ടിയുമായി അല്‍പ്പം സൗഹൃദ സംഭാക്ഷണം നടത്തിയ ശേഷം അച്ഛന്‍ ചെയ്ത തെറ്റിനെക്കുറിച്ച് ജഡ്ജി മകനോട് പറഞ്ഞു കൊടുത്തു. നിയമം ലംഘിച്ച അച്ഛന് മൂന്നു ശിക്ഷകളാണ് ജഡ്ജി വിധിച്ചത്. 30 ഡോളര്‍, 90 ഡോളര്‍, അതുമല്ലെങ്കില്‍ പിഴയൊടുക്കാതെ രക്ഷപെടാം. പിഴയെല്ലാം കേട്ട കുട്ടി അച്ഛനു വിധിച്ച ശിക്ഷ 30 ഡോളര്‍ എന്നായിരുന്നു.