ക്‌നാനായ മക്കളുടെ വലിയ ഇടയന് കണ്ണീരില്‍ കുതിര്‍ന്ന അശ്രുപൂജ

റെജി പാറയ്ക്കന്‍

മെല്‍ബണ്‍: കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ് കാലം ചെയ്ത മാര്‍ കുര്യാക്കോസ് കുന്നശേരിക്ക് ഓസ്‌ട്രേലിയന്‍ ക്‌നാനായ മക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന അശ്രുപൂജ.

കോട്ടയം അതിരൂപതയുടെ ആത്മീയ, വിദ്യാഭ്യാസ, സാന്പത്തിക വളര്‍ച്ചക്ക് നിര്‍ണായകമായ പങ്കുവഹിച്ച മാര്‍ കുര്യാക്കോസ് കുന്നശേരി ചരിത്ര താളുകളില്‍ സൂര്യപ്രഭയോടെ നിലനില്‍ക്കുമെന്ന് ക്‌നാനായ മക്കള്‍ വിശ്വസിക്കുന്നു. മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ ദേഹവിയോഗത്തില്‍ ഓസ്‌ട്രേലിയയുടെ വിവിധ മേഖലകളില്‍നിന്നുള്ളവര്‍ അനുശോചിച്ചു. സീറോ മലബാര്‍ സഭയുടെ മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി എന്നിവര്‍ അനുശോചിച്ചു.

ഓഷ്യാന ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ മുന്‍ ഭാരവാഹികളായ സജിമോന്‍ വര്‍ക്കല, സൈമണ്‍ വേലുപറന്പില്‍, സജിമോന്‍ ജോസ് വയലുങ്കല്‍, ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയായുടെ പ്രസിഡന്റ് ജോബിന്‍ പൂഴിക്കുന്നേല്‍, മുന്‍ ഭാരവാഹികളായ ബിജി മോന്‍ തോമസ്, സുനു ഒറവക്കുഴി സെന്റ് മേരീസ് ക്‌നാനായ കത്തോലിക് മിഷന്റെ മുന്‍ ട്രസ്റ്റി സ്റ്റീഫന്‍ ഓക്കാട്ട്, മുന്‍ യുകെ കെസിഎ ഭാരവാഹികളായ ഐന്‍സ്റ്റിന്‍, വാലായില്‍ (പെര്‍ത്ത്) റെജി പാറയ്ക്കന്‍ (മെല്‍ബണ്‍) ജസ്റ്റിന്‍ ജോസ് (ബ്രിസ്‌ബേന്‍) എന്നിവരും ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ് ഷാജന്‍ ജോര്‍ജ് ക്‌നാനായ സമുദായാഗംവും മെല്‍ബണില്‍ സേവനം ചെയ്യുന്ന ഫാ. ജെയിംസ് അരീച്ചിറ എന്നിവരും പിതാവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

ജൂണ്‍ 17ന് (ശനി) ഉച്ചകഴിഞ്ഞ് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷയില്‍ ഓസ്‌ട്രേലിയായിലെ ക്‌നാനായ സമുദായത്തെ പ്രതിനിധീകരിച്ച് ക്‌നാനായ കാത്തലിക് മിഷന്റെ മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ബ്രദര്‍ ജിജിമോന്‍ കുഴിവേലി, ഫിലിപ്പ് കന്പക്കാലുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ