‘തത്തയുടെ ചിറകും കാലും അരിഞ്ഞ് മൂലയില്‍ തള്ളി’

കോഴിക്കോട്: തത്തയുടെ ചിറകും കാലും അരിഞ്ഞ് മൂലയ്ക്കിട്ടപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ അഴിമതി വിരുദ്ധതയുടെ യഥാര്‍ത്ഥ ചിത്രം വെളിപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഡി ജി പി ജേക്കബ് തോമസിനെ ഐ എം ജി ഡയറക്ടറായി നിയമിച്ചതോടെ തത്തയുടെ സ്ഥാനം എവിടെയാണന്ന് ജനങ്ങള്‍ക്ക് മനസ്സിലായെന്ന് ചെന്നിത്തല പരിഹസിച്ചു. ജേക്കബ് തോമസിനെ എന്തെല്ലാം വിശേഷങ്ങള്‍ നല്‍കിയാണ് മുഖ്യമന്ത്രി വാഴ്ത്തിയത്.

അദ്ദേഹത്തിന്റെ കട്ടിലു കണ്ട് ആരും പനിക്കേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ തത്തയെ കൂട്ടില്‍പ്പോലുമിടാതെ മൃതപ്രായമാക്കി മൂലയില്‍ തള്ളിയെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.