ന്യൂഡല്‍ഹി. എല്ലാവരും യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലവ് കുറഞ്ഞ ആരോഗ്യ സംരക്ഷണമാര്‍ഗമാണ് യോഗയെന്നും മോദി കൂട്ടിച്ചേര്‍ത്തു. ലക്നൗവിലെ യോഗാദിനാചരണ വേദിയിലായിരുന്നു മോദിയുടെ പ്രതികരണം.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അരലക്ഷത്തോളം വരുന്നവര്‍ക്കൊപ്പം ലക്നൗവിലെ മഹായോഗാചരണത്തില്‍ പങ്കെടുത്തത്. ചടങ്ങുനടന്ന ലക്നൗവിലെ രമാഭായ് അംബേദ്കര്‍ സഭാസ്ഥലില്‍ ഒരുമാസമായി യോഗാപരിശീലനം നടന്നുവരികയാണ്.
ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതില്‍ യോഗ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായും മോദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ യോഗ പരിശീലന കേന്ദ്രങ്ങളില്‍ വന്‍ വര്‍ധന വന്നിട്ടുണ്ട്. യോഗ അധ്യാപകര്‍ക്കും പ്രാധാന്യം വര്‍ധിച്ചതായി മോദി പറഞ്ഞു.