കൊല്ലത്ത് സദാചാര ഗുണ്ടാ ആക്രമണം; സ്ത്രീയെ രണ്ട് മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ടു

കൊല്ലം ചിതറയില്‍ നാട്ടുകാരുടെ സദാചാര ഗുണ്ടാ ആക്രമണം. യുവാവിനെയും യുവതിയെയും രണ്ട് മണിക്കൂറോളം മരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നതായും പരാതി.

അര്‍ധരാത്രി വീട്ടില്‍ കയറിയ സദാചാര ഗുണ്ടകള്‍ വീട്ടമ്മയെയും മകന്റെ സുഹൃത്തിനെയും മര്‍ദ്ദിക്കുകായിരുന്നു.  ഈമാസം 12 ന് നടന്ന സംഭവത്തിൽ കടക്കൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. അതേസമയം, വ്യക്തി വൈരാഗ്യം തീർക്കാനാണ് തന്നെയും മകന്‍റെ കൂട്ടുകാരനേയും കെട്ടിയിട്ട് മർദ്ദിച്ചതെന്ന് യുവതി ന്യുസ് 18 നോട് പറഞ്ഞു. പണവും സ്വർണവും അക്രമികള്‍ കവർന്നതായും യുവതി പറഞ്ഞു.