അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികര്‍പ്പോസ് തിരുമേനി ഡാളസ് വലിയ പള്ളിയില്‍

ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളി പെരുന്നാളിനു മുഖ്യ കാര്‍മികത്വം വഹിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികര്‍പ്പോസ് തിരുമേനി എത്തുന്നു.

ഡാളസ് വലിയ പള്ളി പെരുന്നാള്‍ ഓഗസ്റ്റ് 13-ന് കൊടിയേറി ഓഗസ്റ്റ് 18,19,20 തീയതികളിലാണ് ആഘോഷിക്കുന്നത്.

വികാരി റവ.ഫാ. രാജു ദാനിയേല്‍, ട്രസ്റ്റി റോജി കെ. ഏബ്രഹാം, സെക്രട്ടറി ബിജി ബേബി എന്നിവര്‍ അടങ്ങുന്ന മാനേജിംഗ് കമ്മിറ്റി ഈവര്‍ഷത്തെ പെരുന്നാളിനു നേതൃത്വം നല്‍കുന്നു.

Newsimg2_58152069