ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ ലോകത്തെ ഏറ്റവും ചെറിയ ഉപഗ്രഹം നാസ വിക്ഷേപിച്ചു.

ഫ്രാങ്ക്ഫര്‍ട്ട്: നാസയുടെ ബഹിരാകാശ ഉപഗ്രഹ വിക്ഷേപണ ചരിത്രത്തില്‍ ഇന്ത്യക്ക് വന്‍ അഭിമാനം. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹമാണ് നാസ വിക്ഷേപിച്ചത്. റിഫാത്ത് ഷാരൂഖിന്റെ നേത|ത്വത്തില്‍ ആറംഗ സംഘം വികസിപ്പിച്ചെടുത്ത 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് വിക്ഷേപിച്ചത്. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ പേരില്‍ വികസിപ്പിച്ചെടുത്ത “കലാംസാറ്റ്’ ഇന്നലെ വ്യാഴാഴ്ച 3 മണിയോടെയാണ് നാസാ വിക്ഷേപിച്ചത്.

നാസയും ഐ ഡൂഡിളും ചേര്‍ന്ന് സംഘടിപ്പിച്ച ക്യൂബ്‌സ് ഇന്‍ സ്‌പേസ് മത്സരത്തില്‍ നിന്നാണ് റിഫാത്തിന്റെ കുഞ്ഞന്‍ ഉപഗ്രഹം തെരഞ്ഞെടുത്തത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷണങ്ങള്‍ നാസ എറ്റെടുക്കുന്നത്.

സ്മാര്‍ട്ട് ഫോണിനെക്കാളും ചെറിയ ഉപഗ്രഹത്തിന് 3.8 സെ.മീ നീളമുള്ള 3 ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ആദ്യമായി ബഹിരാകാശത്ത് പരീക്ഷിക്കാനാണ് ഉപഗ്രഹം ഉപയോഗിച്ചത്. സ്‌പോസ് കിഡ്‌സ് ഇന്ത്യയുടെ സിഇഒ ഡോ. ശ്രീമതി കേശന്റെ മേല്‍നോട്ടതിലാണ് പദ്ധതി നടന്നത്. ഈ വാര്‍ത്ത യൂറോപ്യന്‍ മാദ്ധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചു.