ബിനോയി കിഴക്കനടി
ഷിക്കാഗൊ: ജൂണ്‍ 13 ന് ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായില്‍ അത്ഭുതപ്രവര്‍ത്തകനും, ഉദ്ദിഷ്ടകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ പാദുവായിലെ വി. അന്തോനീസിന്റെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ആഘോഷമായ ദിവ്യബലിയില്‍, ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്ത് കാര്‍മ്മികനായിരുന്നു.
നഷ്ടപ്പെട്ട സാധനങ്ങള്‍ തിരികെ ലഭിക്കുവാന്‍ വേണ്ടി മാത്രമല്ല വി. അന്തോനീസിനോട് പ്രാര്‍ത്ഥിക്കേണ്ടതെന്നും, വളര്‍ന്നുവരുന്ന തലമുറയുടെ നഷ്ടപ്പെട്ട വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് മാധ്യസ്ഥം അപേക്ഷിക്കേണ്ടതെന്ന് മുത്തോലത്തച്ചന് തിരുനാള്‍ സന്ദേശത്തില്‍ അനുസ്മരിപ്പിച്ചു. വചന സന്ദേശം, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച വിതരണം, എന്നീ ആത്മീയ ശുശ്രൂഷകള്‍ തിരുനാള്‍ ആഘോഷങ്ങളെ ഭക്തിസാന്ദ്രമാക്കി. ജിമ്മി & ലാലി മുകളേള്‍ കുടുംബാംഗങ്ങളായിരുന്നു ഈ തിരുന്നാളിന്റെ പ്രസുദേന്തിമാര്‍. വി. അന്തോനീസിന്റെ തിരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹങ്ങള്‍ പ്രാപിച്ച എല്ലാവര്ക്കും, പ്രത്യേകിച്ച് പ്രസുദേന്തിമാര്‍ക്കും മുത്തോലത്തച്ചന് നന്ദി പറഞ്ഞു