യു.എസില്‍ സിഖ് വിദ്യാര്‍ഥിയെ ഉസാമയെന്ന് വിളിച്ച് അധിക്ഷേപിച്ചു

പി.പി ചെറിയാന്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ സിഖ് വംശജന് നേരെ വംശീയ അധിക്ഷേപം. ഉസാമയെന്ന് വിളിച്ചാണ് സിംറാന്‍ ജിത്ത് സിങ് എന്ന വിദ്യാര്‍ഥിയെ അധിക്ഷേപിച്ചത്.

ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറല്‍ വിദ്യാര്‍ഥിയാണ് ഇദ്ദേഹം. യൂനിവേഴ്‌സിറ്റി ഓഫിസില്‍ നിന്ന് വീട്ടിലേക്ക് പോകവേ ഹഡ്‌സണ്‍ നദിയുടെ സമീപത്തു വച്ചാണ് യുവാക്കള്‍ ഉസാമയെന്ന് വിളിച്ച് അധിക്ഷേപിച്ചതെന്ന് സിംറാന്‍ പറഞ്ഞു. ആക്ഷേപം അതിരുകടന്നതോടെ യുവാക്കള്‍ ഇവരോട് കയര്‍ത്തു. തുടര്‍ന്ന് ഇവര്‍ മാപ്പപേക്ഷിക്കുകയും വിഷയം ഗൗരവമായി എടുക്കരുതെന്നും അപേക്ഷിച്ചു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സിങ് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിങ് വംശീയ അധിക്ഷേപം വെളിപ്പെടുത്തിയത്.