നോട്ടു ക്ഷാമം: വിമാന കമ്പനികള്‍ ഗള്‍ഫ് യാത്രാക്കൂലി കുറച്ചു

നോട്ട് ക്ഷാമം മൂലം മലയാളികളുടെ ഗള്‍ഫ് നാടുകളിലേക്കുള്ള യാത്രകള്‍ കുറഞ്ഞതോടെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ചു. ചരിത്രത്തിലില്ലാത്ത നിരക്കാണ് ഈ സെക്ടറിലെക്കുള്ളത്. സീസണ്‍ അനുസരിച്ചാണ് വിമാന കമ്പനികള്‍ നിരക്ക് വര്‍ദ്ധന നടപ്പിലാക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇപ്പോള്‍ യു.എ.ഇ സെക്ടറിലേക്ക് 5300 രൂപയാണ് ചാര്‍ജ് ചെയ്യുന്നത്. എയര്‍ ഇന്ത്യ നിരക്ക് കുറച്ചതോടെ വിദേശ കമ്പനികളായ എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഇത്തിഹാദ്, തുടങ്ങിയ കമ്പനികളും നിരക്ക് കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 40000 രുപ വരെയാണ് ഈ സെക്ടറിലേക്ക് ഈടാക്കിയിരുന്നത്.
സൗദി, റിയാദ്, ജിദ്ദ തുടങ്ങിയ സെക്ടറി ലേക്കുള്ള നിരക്കിലും ഗണ്യമായ കുറവുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി യാത്രക്കാരുടെ കുറവ് കാരണം നിരക്കില്‍ കുറവ് വരുത്തിയിരുന്നു. ബാങ്കില്‍ നിന്ന് പണം ലഭിക്കാനുള്ള ദുരിതമോര്‍ത്ത് പലരും നാട്ടിലെക്കുള്ള വരവ് നീട്ടിവെക്കുകയാണ്.