സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഏഷ്യന്‍ ലിഷര്‍ ടൂര്‍ ബുക്കിംഗ് ജൂണ്‍ 30 വരെ

മയാമി: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 14 മുതല്‍ 26 വരെ ചൈന, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൂടെ നടത്തുന്ന ഉല്ലാസയാത്രയുടെ ബുക്കിംഗ് വിജയകരമായി മുന്നേറുന്നു.

എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും വിജയകരമായി നടത്തപ്പെടുന്ന ടൂറിനും തീര്‍ത്ഥാടനത്തിനും അമേരിക്കയിലെമ്പാടുനിന്നുമുള്ള മലയാളികളും അമേരിക്കക്കാരായ ആളുകളും പങ്കെടുക്കാറുണ്ട്.

ഈവര്‍ഷം ഏഷ്യന്‍ ലിഷര്‍ ടൂര്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന 12 ദിവസത്തെ ഈ ഉല്ലാസയാത്രയ്ക്ക് 45 പേരുടെ ഒരു സംഘമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷയ്ക്കപ്പുറത്തുനിന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വളരെയേറെ ആളുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇപ്പോഴും തുടര്‍ അന്വേഷണങ്ങളും ബുക്കിംഗും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ജൂണ്‍ 30 നകം ടൂര്‍ രജിസ്‌ട്രേഷന്‍ സമാപിക്കുമെന്നു ടൂര്‍ കോര്‍ഡിനേറ്റര്‍ ജോയി കുറ്റിയാനി അറിയിച്ചു.

ജേക്കബ് തോമസ് (ഷാജി), സജി കുര്യനും ഡയറക്ടര്‍മാരായി ഫ്‌ളോറിഡയിലും, ന്യൂയോര്‍ക്കിലും കേരളത്തിലും ഓഫീസുകളുള്ള “ഫെയ്ത്ത് ഹോളിഡേയ്‌സ്’ എന്ന ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയാണ് എസ്.എം.സി.സിക്കുവേണ്ടി ഈ ടൂര്‍ ഒരുക്കിയിരിക്കുന്നതെന്ന് എസ്.എം.സി.സി പ്രസിഡന്റ് സാജു വടക്കേല്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ജേക്കബ് തോമസ് (ഷാജി) 954 336 7731 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Newsimg1_39801314