പ്ലെയിനോ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളിയുടെ പത്താമത് തിരുനാള്‍ മഹാമഹം 2017 ജൂണ്‍ 30, ജൂലൈ 1, 2 തീയതികളില്‍ പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ നി.വ.ദി. ശ്രീ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഈവര്‍ഷത്തെ പെരുന്നാളില്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്.
ജൂണ്‍ 30-ന് വെള്ളിയാഴ്ചയും ജൂലൈ ഒന്നാം തീയതി ശനിയാഴ്ചയും വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരവും ഗാനശുശ്രൂഷയും തുടര്‍ന്നു അഭിവന്ദ്യ തിരുമേനിയുടെ പ്രസംഗവും ഉണ്ടായിരിക്കും. ജൂലൈ രണ്ടാംതീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും അഭിവന്ദ്യ തിരുമേനിയുടെ അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരിക്കും. ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയോടുകൂടി പെരുന്നാള്‍ സമാപിക്കും.
പരിശുദ്ധനായ പൗലോസ് ശ്ശീഹായുടെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം പ്രാപിക്കുവാനായി വിശ്വാസികള്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വികാരി റവ.ഫാ. ബിനു മാത്യൂസ്, അസി. വികാരി റവ ഫാ. ഫിലിപ്പ് ശങ്കരത്തില്‍, ട്രസ്റ്റി ബിജോയി ഉമ്മന്‍, സെക്രട്ടറി മറിയ മാത്യു എന്നിവര്‍ നേതൃത്വം നല്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ബിനു മാത്യൂസ് (210 687 6192), റവ.ഫാ. ഫിലിപ്പ് ശങ്കരത്തില്‍ (469 951 2250), ബിജോയി ഉമ്മന്‍ (214 491 0406), മറിയ മാത്യു (469 656 8030).