മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ദൈവാലയത്തിലെ പ്രധാന തിരുന്നാള്‍ ഓഗസ്റ്റ് 11, 12, 13 തിയതികളില്‍

സ്റ്റീഫന്‍ ചൊള്ള്‌ബേല്‍

ചിക്കാഗോ: പരി.കന്യകമാതാവിന്റെ നാമഥേയത്തിലുള്ള മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ഇടവക ദൈവാലയത്തിലെ പ്രധാന തിരുന്നാള്‍ ഓഗസ്റ്റ് 6 ന് ഞായറാഴ്ച രാവിലെ കൊടിയേറുന്നതോടുകൂടി തിരുന്നാള്‍ ആചാര കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍.ജേക്കബ് അങ്ങാടിയാത്തു അന്ന് നടക്കുന്ന കൊടിയേറ്റ് കര്‍മ്മങ്ങള്‍ക്കും ദിവ്യബലിയിലും മുഖ്യകാര്‍മികത്വം വഹിക്കും. ഓഗസ്റ്റ് 11ന് ആറ് മണിക്കാരംഭിക്കുന്ന വി.ബലിയെ തുടര്‍ന്ന് സി.സി.ഡി കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിവാടികളും അതുപോലെ ഇടവകയിലെയും പ്രഗല്‍ഭരായ കലാകാരന്മാരെയും കലാകാരികളെയും കോര്‍ത്തിണക്കികൊണ്ടുളള കോമഡി സ്കിറ്റ് എന്നിവയും ഉണ്ടായിരിക്കും.

ഓഗസ്റ്റ് 12 ശനിയാഴ്ച വൈകിട്ട് 5.30 ന് ആരംഭിക്കന്ന വി.ബലിയര്‍പ്പണത്തിന് ശേഷം ഇടവകയിലെ വിവിധകൂടാരയേഗങ്ങളുടെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. മയാമി സെന്‍റ് ജൂഡ് ഇടവക ദൈവാലയത്തിലെ വികാരി റവ .ഫാ സുനി പടിഞ്ഞാറക്കരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഓഗസ്റ്റ് 13 ഞായാറാഴ്ച രാവിലെ 10 മണിക്കാരംഭിക്കുന്ന ആഘോക്ഷമായ തിരുന്നാള്‍ റാസയും ലദിഞ്ഞും .തുടര്‍ന്ന എല്ലാ വിശുദ്ധരുടെയും തിരുസൊരൂപം വഹിച്ചുകൊണ്ടുള്ള ആഘോക്ഷമായ ദൈവലായനഗരിചുറ്റി പ്രദീക്ഷണവും ഉണ്ടായിരിക്കും. അന്നേ ദിവസം കഴുന്ന് എടുത്ത് പ്രാര്‍ത്ഥിക്കുന്നതിനും അടിമ വയ്ക്കുന്നതിനുംമുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഈ വര്‍ഷത്തെ തിരുന്നാള്‍ ആഘോക്ഷങ്ങളുടെ സുഗമമായ നടത്തിപ്പിന് വിപുലമായ തിരുന്നാള്‍ ആഘോക്ഷ കമ്മറ്റിയെ ജൂണ്‍ 20ന് ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തില്‍ വച്ച് തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ കണ്‍വീന്യയര്‍: സാബു തറത്തട്ടേല്‍, ജോയിന്റ് കണ്‍വീനര്‍ :ബിനോയി പൂത്തറ. എന്റെര്‍റ്റെയിന്‍മെന്റെ : ചാക്കോ മറ്റത്തിപ്പറമ്പില്‍, ജെയില്‍ മാക്കിയില്‍, മേരി ആലുങ്കല്‍ . ഔട്ട് ഡോര്‍ ഡെക്കറേഷന്‍: ജോയി ചെമ്മാച്ചേല്‍ ആന്‍ഡ് യൂത്ത് മിനിസ്റ്ററി അഗംങ്ങള്‍. ഇന്‍ ഡോര്‍ ഡെക്കറേഷന്‍ :സി.സില്‍വേറിയുസ്, ആന്‍ഡ് വുമണ്‍ മിനിസ്റ്ററി അഗംങ്ങള്‍. പ്രൊസഷന്‍: ഷിബു കുളങ്ങര. ഫുഡ് :ബൈജു കുന്നേല്‍. സെക്യൂരിറ്റി: ജിനോ കക്കാട്ടില്‍. ചെണ്ട: ചാക്കോമറ്റത്തിപ്പറന്പില്‍, ജോസ് മണക്കാട്ട്, ജോണിക്കുട്ടി പിള്ള വീട്ടില്‍. കഴുന്ന്: ജോസ് പിണര്‍ക്കയില്‍ . ദര്‍ശനസമൂഹം: സണ്ണി കണ്ണാല, ജോസ് ഐക്കരപ്പറന്പില്‍ . പബളി സിറ്റി: സ്റ്റീഫന്‍ ചൊള്ള്‌ബേല്‍. ലൈറ്റ് ആന്‍ഡ് സൗണ്ട് :സജി കോച്ചേരി . അഷേഴ്‌സ്: റോയി നെടുംഞ്ചിറ ആന്‍ഡ് യൂത്ത് മിനിസ്റ്ററി അഗംങ്ങള്‍ .ലേലം: സജി പൂതൃക്കയില്‍, ഷാജു കണ്ണംമ്പള്ളി. ദൈവാലയ ഗായകശുത്രുക്ഷ: അനില്‍ മറ്റത്തിക്കുന്നേല്‍. ഫസ്റ്റ് എയിഡ്: സാലിക്കുട്ടി കുളങ്ങര എന്നിവരാണ്.ബിനു ആന്‍ഡ് ജോസ്മി കൈതക്കതൊട്ടിയില്‍ലാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രിസുദേന്തി.