ക്‌നാനായ മിഷനുകളില്‍ ആത്മിയ ഉണര്‍വേകി അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദര്‍ശനം

ലൂക്കോസ് ചാമക്കാല

ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ റോക്‌ലാന്‍ഡ് ക്‌നാനായ മിഷനുകളുടെ സംയുക്ത കൂടാരയോഗ ത്തില്‍ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരില്‍ അഭിവന്ദ്യ ബിഷപ്പ് ജോയ് ആലപ്പാട്ട് ഇവര്‍ ജോയ് തറതട്ടേലിന്റെ വസതിയില്‍ കൂടിയ പ്രാര്ഥനയോഗത്തില്‍ പങ്കെടുത്തത് മിഷന്‍ അംഗങ്ങള്‍ക്ക് അല്മിയമായ ഉണര്‍വേകി . ക്‌നാനായ മിഷന്‍ അംഗങ്ങള്‍ക്ക് ലഭിച്ച മാതാവിന്റെ പേരിലുള്ള ദേവാലയം ന്യൂയോര്‍ക് ആര്‍ച് ഡയോസില്‍ നിന്ന് വാങ്ങിയതും മാതാവിന്റെ നാമത്തിലുള്ള ദേവാലയം തന്നെ കിട്ടിയത് വലിയ ദിവ്യാനുഭവമെന്നു ബിഷപ്പ് ജോയ് ആലപ്പാട്ട് പറഞ്ഞു. .

മിഷന്‍ അംഗങ്ങളുടെ കഠിനാദ്ധാനവും പ്രാത്ഥനയും ജോസ് ആദോപ്പിള്ളി അച്ചന്റെ തീവ്രമായ ശ്രമവും ഇക്കാര്യത്തില്‍ എല്ലാവര്ക്കും മാതൃകയാണെന്നുംജോയ് പിതാവ് പറഞ്ഞു .രണ്ടു മെത്രന്മാരും പുതിയ ദേവാലയം മിഷന്‍ ഡയറക്ടര്‍ ഒപ്പം സന്ദര്‍ശിച്ചു .റോക്ക്‌ലാന്റില്‍ ക്‌നാനായ സമൂഹത്തിനു ഒരു ദേവാലയം ഉണ്ടായതില്‍ സന്തോഷിക്കുന്നതായിഅഭിവന്ദ്യപണ്ടാരശ്ശേരില്‍ പിതാവ് പറഞ്ഞു., . ന്യൂയോര്‍ക്കിലെ ക്‌നാനായ മക്കള്‍ സമാധാനത്തിലും സ്‌നേഹത്തിലും പോകാന്‍ എല്ലായിപ്പോഴും പ്രാര്ഥിക്കണമെന്നുംജോസഫ് പിതാവ് പറഞ്ഞു. റോക്ക്‌ലാന്റില്‍ ക്‌നാനായ സെന്റര്‍ സെന്റര് ആയിട്ടും പുതിയ ദേവാലയത്തിലെ അള്‍ത്താരയില്‍ എല്ലാവരും ദിവ്യബലിയില്‍ ഒത്തുകൂടണമെന്നും പിതാവ് ആഗ്രഹിക്കുന്നതായി പറഞ്ഞു.

ദിവ്യ ബലീ അര്‍പ്പിക്കുന്നത് ന്യൂയോര്‍ക് ആര്‍ച്ചു ഡയസിന്റെയോ, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെയൊ അനുവാദമില്ലാതെ മറ്റു സ്ഥലങ്ങളില്‍ നടത്തരുതെന്നുംപിതാവ് പറഞ്ഞു . സഭയെ അനുസരിച്ചു ഒന്നായി പോവുകയാണ് ക്‌നാനയകരുടെ പാരമ്പര്യമെന്നുംബിഷപ്പ് പണ്ടാരശ്ശേരി കൂടാരയോഗ അംഗങ്ങളുടെ വിവിധ സംശയങ്ങള്‍ക്കു മറുപടിയായി പറഞ്ഞു . അഭിവന്ദ്യ ബിഷപ്പ്കുര്യാക്കോസ് കുന്നശ്ശേരിയുടെ നിര്യാണത്തിലുള്ള ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് ബിഷപ്പിനു പുറമേ ഫെറോന സെക്രട്ടറി തോമസ് പാലച്ചേരി, സാബു മേക്കാട്ട് ,ലൂക്കോസ് ചാമക്കാല ,ജോസഫ് കീഴങ്ങാട്ടു എന്നിവര്‍ സംസാരിച്ചു .ജൂണ്‍ 25 ഞയറാഴ്ച പണ്ടാരശ്ശേരില്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഫാ ജോസഫ് ആദോപ്പിള്ളി , ഫാ. റെനി കട്ടേല്‍, ഫാ സജി കുന്നക്കാട്ടുമലയില്‍ എന്നിവര്‍ സഹകാര്‍മികരായി മരിയന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു .മിഷന്‍ അംഗങ്ങള്‍ പള്ളി വാങ്ങുന്നതിലേക്കു നല്കിയ പ്ലെഡ്ജ് സംഭാവന കുര്‍ബാന മദ്ധ്യ പിതാവ് മിഷന് വേണ്ടി സ്വീകരിച്ചു .സിസിഡി ഗ്രാഡുഷനും വിവിധ സ്കൂള്‍ കോളേജ് മികവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണവും പണ്ടാരശ്ശേരി പിതാവ് നിര്‍വഹിച്ചു . സിസിഡി കുട്ടികളുടെ കലാപരിപാടികള്‍ നടന്നു . എല്ലാ പരിപാടികളും വിജയപ്രദമാക്കാന്‍ മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് ആദോപ്പിള്ളി , സിസിഡി ഡി ആര്‍ ഇ സാബു മേക്കാട്ടു , ട്രസ്റ്റീമാര്‍ എന്നിവര്‍ നേതൃത്വം നല്കി. ഫിലിപ്പ് ചാമക്കാല നന്ദി പറഞ്ഞു സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു .