മാര്‍ത്തോമാ മെത്രപ്പോലീത്തയുടെ 87-മത് ജന്മദിനം ആഘോഷിച്ചു

എബി മക്കപ്പുഴ

ന്യൂയോര്‍ക്ക്: മാര്‍ത്തോമാ സഭയുടെ പരമോന്നതാധികാരി റൈറ്റ്.റവ:ഡോ.ജോസഫ് മാര്‍ ഐറേനിയോസ് മെത്രപ്പോലീത്തയുടെ 87-മത് ജന്മദിനം ജൂണ്‍ 27നു ന്യൂയോര്‍ക്ക് കൊട്ടിലൊണ്‍ ഇന്ത്യന്‍ ഹോട്ടലില്‍ വെച്ച് ആഘോഷിക്കപ്പെട്ടു.

നോര്‍ത്ത് ഈസ്റ്റ് മാര്‌ത്തോമ സഭ പള്ളികളിലെ വികാരിമാരും, ഭാരവാഹികളും, സൗത്ത് ഈസ്റ്റ് പള്ളികളിലെ വികാരിമാരും സംയുക്തമായി സംഘടിപ്പിച്ച ജന്മ ദിന ആഘോഷം സഭക്ക് ധീരമായ നേതൃത്വം നല്കി വരുന്ന മെത്രപ്പോലീത്തയുടെ ആയുസാരോഗ്യത്തിന് വേണ്ടി പ്രാര്ത്ഥന നടത്തി . 1957 ഒക്ടോബര്‍ മാസം 18 നു വൈദീക പട്ടമേല്ക്കുകയും, മാര്‍ത്തോമാ സഭയുടെ വൈദികനായി 17 വര്ഷക്കാലം ഇടവക ഭരണം നടത്തുകയും, തുടര്‍ന്നു സഭയുടെ ആല്മീക നേതൃത്വ സ്ഥാനത്തേക്ക് നിയോഗിക്കപ്പെടുകയും ചെയ്തു. സഭയുടെ വിവിധ ഭദ്രസനങ്ങളില് എപ്പിസ്‌കോപ്പയായി 32 വര്ഷക്കാലവും, മാര്‌ത്തോമ സഭയുടെ പരമോന്നധികാരിയായി 10 വര്‍ഷകാലവും സേവനം പൂര്ത്തീകരിച്ച ബഹുമാനപ്പെട്ട ഈ സഭാ അദ്ധ്യക്ഷന് വളരെ അനുഗ്രഹകരമായ നേതൃത്വമാണ് സഭക്ക് നല്കി കൊണ്ടിരിക്കുന്നത്.

മാര്‍ത്തോമാ സഭയുടെ കഴിഞ്ഞ കാല ചരിത്രം ഒരു തിരിഞ്ഞു നോട്ടം നടത്തിയാല് അത്ഭുതകരമായ പുരോഗതി കാലാനുകലങ്ങളില് നമുക്ക് ദര്ശിക്കാം. മാര്‌ത്തോമ സഭയുടെ ഇന്നത്തെ വളര്ച്ചയില് മെത്രാപ്പോലീത്തയുടെ നേതൃത്വം ഒരു നിര്ണ്ണായക ഘടകമാണെന്ന് നിസംശ്ശയം പറയാം. അമേരിക്കന് ഭദ്രാസനാധിപന് റൈറ്റ്. റവ.ഡോ.ഐസക് മാര് ഫിലോക്‌സിനോസ് എപ്പിസ്‌കോപ്പയുടെ അദ്യക്ഷതയില് കൂടിയ സമ്മേളനത്തില് വിവിധ ഇടവകയുടെ പ്രധിനിധികള് തിരു മനസ്സിന് ആശംസകള് നേര്ന്നു പ്രസംഗിച്ചു. റവ.സജു ജോണ് ഈണം നല്കി എഴുതിയ ഗാനങ്ങളാണ് ക്വയര് ആലപിച്ചത്.

ഭദ്രാസന സെക്രട്ടറി റവ.ടെന്നി ഫിലിപ്പ് സ്വാഗതവും, ഭദ്രാസന ട്രഷറര് പ്രൊഫ.ഫിലിപ്പ് തോമസ് സി. പി.എ കൃതജ്ഞതയും രേഖപ്പെടുത്തി.