നടിയുടെ പേര് വെളിപ്പെടുത്തി; അജുവര്‍ഗ്ഗീസിനെതിരെ കേസ്‌

ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ ചലച്ചിത്രതാരം അജു വര്‍ഗീസിനെതിരെ പോലീസ് കേസെടുത്തു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അജു നടിയുടെ പേര് പരാമര്‍ശിച്ചത്. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് നടപടി.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു അജുവര്‍ഗ്ഗീസ് നടിയുടെ പേര് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.