റസൂല്‍ പൂക്കുട്ടിയുമായി ചേര്‍ന്ന് പുതിയ ഡബ്ബിംഗ് സ്റ്റുഡിയോയുമായി ലിസി: ഉദ്ഘാടനം ചെയ്തത് കമല്‍ഹാസന്‍

പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞശേഷം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന കണക്കുകൂട്ടലുകളെ തെറ്റിച്ചിരിക്കുകയാണ് ലിസി. വിവാഹ ബന്ധം വേര്‍പെടുത്തിയാല്‍ പിന്നെ സിനിമയിലേക്ക് മടങ്ങിവരികയാണ് പൊതുവേ നടിമാര്‍ ചെയ്യാറുളളത്. എന്നാല്‍ ഈ രീതിയില്‍നിന്നും മാറി ചിന്തിച്ചിരിക്കുകയാണ് നടി ലിസി. പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞശേഷം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന കണക്കുകൂട്ടലുകളെ തെറ്റിച്ചിരിക്കുകയാണ് ലിസി. ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങി സിനിമ വ്യവസായത്തിലേക്ക് കടക്കുകയാണ് ലിസി.

19642686_1535437359829394_4946086643043575193_n

‘ലിസി ലക്ഷ്മി ഡബ്ബിങ് സ്റ്റുഡിയോ’യുടെ ഉദ്ഘാടനം ചെന്നൈയില്‍ നടന്നു. ഉലക നായകന്‍ കമല്‍ഹാസനാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. റസൂല്‍ പൂക്കുട്ടി, സംവിധായകന്‍ കെ.എസ്.രവികുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

24 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് സംവിധായകന്‍ പ്രിയദര്‍ശനും ലിസിയും വേര്‍പിരിഞ്ഞത്. 1990 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹിതയായതോടെ അഭിനയരംഗത്തുനിന്നും ലിസി വിട്ടുനിന്നു. പിന്നീട് ബിസിനസിലായിരുന്നു ശ്രദ്ധിച്ചത്. 2014 ഡിസംബറിലാണ് വേര്‍പിരിയാന്‍ തീരുമാനിച്ച് ഇരുവരും ചെന്നൈ കോടതിയെ സമീപിച്ചത്. സിനിമാ രംഗം ഏറെ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. ഇരുവര്‍ക്കും കല്യാണി, സിദ്ധാര്‍ഥ് എന്നീ രണ്ടു മക്കളുണ്ട്.

[fb_pe url=”https://www.facebook.com/Lissy.actress/photos/a.522901944416279.114646.482932355079905/1535437359829394/?type=3&theater” bottom=”30″]