ഗോപിനാഥിന് കുത്തേറ്റ സംഭവം -അന്വേഷണത്തിൽ പോലീസ് അനാസ്ഥ കാണിക്കുന്നതായി മുഖ്യമന്ത്രിക്ക് മക്കളുടെ പരാതി

കൊച്ചി -സി എെ റ്റി യു എറണാകുളം ജില്ലാ പ്രസിഡൻ്റ് കെ എൻ ഗോപിനാഥിനു നേരെ ഉണ്ടായ വധശ്രമത്തിന് പിന്നിലെ ഗൂഠാലോചന പുറത്ത് കൊണ്ട് വരുവാൻ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ച്കൊണ്ടാണ് മക്കൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത് .
സംഭവത്തിൽ വിശദവും  ശാസ്ത്രീയവുമായ അന്വേഷണം വേണമെന്നാണ് മക്കളായ ദിവ്യയും വൃന്ദയും മുഖ്യമന്ത്രിക്കയച്ച പരാതിയിൽ പറയുന്നത് .ഇതുവരെയുള്ള പോലീസ് അന്വേഷത്തിൽ തൃപ്തിയില്ല ആയതിനാൽ മുഖ്യമന്ത്രിയിൽ മാത്രമാണ് പ്രതീക്ഷയും വിശ്വാസവും ഉളളതെന്ന്  ദിവ്യയും വൃന്ദയും  പരാതിപ്പെടുന്നു.
കഴിഞ്ഞ എട്ടാം തീയതിയാണ് പാലാരിവട്ടത്ത് ഒാൺലൈൻ ടാക്സികൾക്കെതിരെയുള്ള സമരം ഉത്ഘാടനം ചെയത് നടന്ന് നീങ്ങിയ  ഗോപിനാധിന് പിന്നിൽ നിന്നും കുത്തേറ്റത് .
പ്രതിയായ ഉണ്ണകൃഷ്ണനെ സംഭവസ്ഥലത്ത് വച്ചുതന്നെ പിടികൂടിയിരുന്നു. സി പി എെ എമ്മി  നോടുള്ള വിരോധംകൊണ്ട്  ഗോപിനാഥിനെ കുത്തിയെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി.സംഭവം നടന്നിട്ട് പത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം മുന്നോട്ട് പോയിട്ടില്ല .പ്രതി വാടക കൊലയാളിയാണെന്നും നുണ പരിശോധനക്ക് വിധേയമാക്കണമെന്നും പരാതിയിൽ ഇവർ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്  ഈമെയിലിൽ  അയച്ച പരാതിയുടെ പക്ർപ്പ് ദിവ്യ ഫെയ്സ്ബുക്കിൽ ഇട്ടതിനെ തുടർന്നാണ് വാർത്തയായത്.ഈ ഘട്ടത്തിൽ  പാർട്ടി വേണ്ടരീതിയിൽ തന്നെ പിന്തുണച്ചില്ലെന്ന നീരസം  കെ എൻ ഗോപിനാഥിനുണ്ട്.ഗുണ്ടാ ആക്രമണങ്ങൾക്കെതിരെ  താൻ ശക്തമായ നിലപാട് സ്വാകരിച്ചിട്ടുണ്ട്  ,അതുകൊണ്ട് തന്നെ നിരവധപേർക്ക് ശത്രുതയുണ്ടെന്നും ഗോപിനാഥ് പറഞ്ഞു.ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ തങ്ങൾ പാർട്ട്ക്ക് എതിരല്ലെന്നും അച്ഛൻ്റെ വേദന പങ്കുവെച്ചതാണെന്നും  അറിയിച്ച്കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .പാർട്ടിയുടെ എറണാകുളം ഘടകം അനുദിനം വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ഈ സാഹചര്യത്തിൽ  കെ എൻ ഗോപിനാഥിൻ്റെ മക്കൾ നൽകിയ പരാതി വലിയ ച‍ർച്ചയാകുമെന്നുറപ്പാണ്