ദിലീപിനെ രക്ഷിക്കാന്‍ പൂജകളും പ്രാര്‍ത്ഥനകളുമായി കുടുംബം

നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ വ്യാഴാഴ്ച രാത്രി ദിലീപ് ആലുവ പോലീസ് ക്ലബ്ബില്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ താരത്തിന് വേണ്ടി വീട്ടില്‍ താരത്തിന് വേണ്ടി വന്‍ പ്രാര്‍ത്ഥനകളും പൂജയുമായി കുടുംബം. വെള്ളിയാഴ്ച താരത്തിന് കേസില്‍ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍  വെള്ളിയാഴ്ച ഉച്ചവരെ നീളുന്ന വലിയ പൂജയായിരുന്നു പദ്ധതിയിട്ടിരുന്നത്.

വാസ്തുശാസ്ത്രത്തിലും ജ്യോതിഷത്തിലും വലിയ വിശ്വാസക്കാരനാണ് ദിലീപ്. താരത്തിന്റെ പരവൂരിലെ വീട്ടിലാണ് പൂജയും പ്രാര്‍ത്ഥനകളും മറ്റും നടക്കുന്നത്. സ്ഥിരമായി പോലീസ് എത്തിയതിനെ തുടര്‍ന്ന് ദിലീപിന്റെ ആലുവയിലെ വീട് ഇപ്പോള്‍ പൂട്ടിയിരിക്കുകയാണ്. ഇവിടുത്തെ ചില അയല്‍ക്കാര്‍ ദിലീപ് നിരപരാധി ആണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. വെള്ളിയാഴ്ച ദിലീപിന് ജാമ്യം കിട്ടുമെന്നായിരുന്നു മുഴുവന്‍ നാട്ടുകാരുടേയും പ്രതീക്ഷ. നേരത്തേ ദിലീപും കാവ്യയും ക്ഷേത്ര സന്ദര്‍ശനവും ശത്രുസംഹാര പൂജയും മറ്റും നടത്തിയിരുന്നു.

എന്നാല്‍ ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും താരത്തിന് ജാമ്യം കിട്ടിയില്ല. വാദം കേട്ടെങ്കിലും വിധി പറയുന്നത് നാളത്തേക്ക് മാറ്റി. നാളെ അഞ്ചു വരെ താരം പോലീസ് കസ്റ്റഡിയില്‍ തന്നെ തുടരും. ഇന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പോലീസിനെതിരായി പരാതിയില്ലെന്ന് താരം കോടതിയില്‍ വ്യക്തമാക്കി. കേസില്‍ താരത്തിനെതിരേ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂട്ടറുടെ വാദം. തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും നടന്നത് ഗുരുതര കുറ്റകൃത്യമാണ് നടന്നതെങ്കിലും വേണമെങ്കില്‍ കേസ് ഡയറി ഹാജരാക്കാമെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എ സുരേശന്‍ വ്യക്തമാക്കിയത്.

പത്തു മണിയോടെയായിരുന്നു ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശം നല്‍കപ്പെടുമെന്നും കേസിലെ ഏറെ നിര്‍ണ്ണായക തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്നും പറഞ്ഞു. കേസില്‍ മതിയായ സാക്ഷികളില്ല. ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് ആരെ മാപ്പു സാക്ഷിയാക്കാനാണ്. മൊബൈല്‍ ഫോണ്‍ ഒറ്റ ദിവസം കൊണ്ട് ആകാശത്ത് നിന്നും എടുക്കാന്‍ കഴിയുമോ എന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു.