ദിലീപിനെതിരെ മോശമായി സംസാരിച്ചിട്ടില്ലാ; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജ്യോതികൃഷ്ണ

നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപ് അറസ്റ്റിലായതോടെ പരസ്യമായി പ്രതികരിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. അത്തരത്തിൽ ദിലീപിനെതിരെ രൂക്ഷമായ ഭാഷയിൽ നടി ജ്യോതികൃഷ്ണ സംസാരിച്ചു എന്ന രീതിയിലുള്ള വ്യാജ വിഡിയോയും യൂട്യൂബിൽ പ്രചരിച്ചു. ഇത്തരം വ്യാജ വാർത്തകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി ജ്യോതികൃഷ്ണ രംഗത്തെത്തി. ദിലീപിനെതിരെ താൻ എവിടെയും മോശമായി സംസാരിച്ചിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്നും ജ്യോതികൃഷ്ണ വ്യക്തമാക്കി.

നടി ജ്യോതികൃഷ്ണയുടെ കുറിപ്പ് ;

പ്രിയപ്പെട്ട കൂട്ടുകാരെ. ഇന്നലെ മുതൽ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ എന്നെ വിളിച്ചിട്ട് പറയുകയുണ്ടായി, ഈ അടുത്ത് നടന്ന സിനിമ മേഖലയിലെ പ്രശ്,നം അതിനെതിരെ ഞാൻ പ്രതികരിച്ചു എന്നും പറഞ്ഞു യൂട്യൂബിൽ വളരെ മോശമായി ഒരു വിഡിയോ വന്നിട്ടുണ്ട് എന്ന്.

ഈ സംഭവം നടന്ന ഫെബ്രുവരി മാസത്തിൽ നന്നായി പ്രതികരിച്ചിരുന്നു സത്യമാണ്.. അതിനു ശേഷം ഒന്നുപോലും ഞാൻ പറഞ്ഞിട്ടില്ല. ഇപ്പോൾ ആരോപണ വിധേയനായ ഈ നടന്റെ കൂടെ ഞാനും സിനിമ ചെയ്തിട്ടുള്ളതാണ്. ഒരിക്കൽപോലും അദ്ദേഹത്തെ മോശമായി ഞാൻ എവിടെയും സംസാരിച്ചിട്ടില്ല. ഇത് എന്റെ കൂട്ടുകാരെ അറിയിക്കണം എന്നെനിക്കു തോന്നി..

വെറുതെ ഇരുന്നു പൈസ ഉണ്ടാക്കാൻ ആയി യൂട്യൂബിൽ വിഡിയോ ഇടുന്ന അധഃപതിച്ച, മനുഷ്യരെ പോയി വല്ല ജോലിയും ചെയ്തു ജീവിക്കു.. കഷ്ടം.. ഞാനും കണ്ടു ഞാൻ പോലും അറിയാത്ത എന്റെ പ്രണയവും മറ്റും യൂട്യൂബിൽ.. ഇനിയെങ്കിലും എന്നെ വെറുതെ വിട്ടേക്ക്.. അപേക്ഷയാണ്…

[fb_pe url=”https://www.facebook.com/jyothikrishnaactress/posts/935828323227082″ bottom=”30″]