ഹർത്താലിനോട് വിയോജിപ്പെന്ന് മഅ്ദനി

പിഡിപി പ്രഖ്യാപിച്ച ഹർത്താൽ ആഹ്വാനത്തോട് വിയോജിച്ച് മദനി. മകന്റെ വിവാഹത്തിന് പങ്കെടുക്കാൻ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം. പിഡിപി പ്രഖ്യാപിച്ച ഹർത്താൽ പിൻവലിക്കണമെന്ന് മദനി ആവശ്യപ്പെട്ടതായാണ് വിവരം.

സുപ്രീം കോടതിയിലെ മദനിയുടെ അഭിഭാഷകനും ഹർത്താൽ ആഹ്വാനത്തോട് വിയോജിച്ച് രംഗത്തെത്തിയിരുന്നു. മകന്റെ വിവാഹച്ചടങ്ങിനെത്താൻ മദനിക്ക് കോടതി അനുവാദം നൽകിയിരുന്നില്ല. അതിനെ തുടർന്നാണ് പിഡിപി ബുധനാഴ്ച ഹർത്താൽ പ്രഖ്യാപിച്ചത്.

അമ്മയെ കാണാനും മകന്റെ വിവാഹത്തിന് കൂടാനുമായി ജാമ്യവ്യവസ്ഥയിൽ ഇളവ് ചോദിച്ച് മദനി കോടതി സമീപിച്ചെങ്കിലും മാതാവിനെ കാണാൻ മാത്രമാണ് അനുമതി ലഭിച്ചത്. രണ്ട് കാര്യങ്ങൾക്കുംവേണ്ടി ഓഗസ്റ്റ് 1 മുതൽ 20 വരെ ജാമ്യ ഹർജിയിൽ ഇളവ് നൽകണം എന്നായിരുന്നു ആവശ്യം