നടി ആക്രമിക്കപ്പെട്ട കേസിൽ റിമി ടോമിയെ ചോദ്യം ചെയ്തു

നടി ആക്രമിക്കപ്പെട്ട കേസിൽ ഗായികയും ടെലിവിഷൻ അവതാരികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. റിമി ടോമിക്ക് ദിലീപ്, കാവ്യ എന്നിവരുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞുവെന്നും തുടർന്ന് ആരെയൊക്കെ വിളിച്ചുവെന്നും പോലീസ് റിമിയോട് ചോദിച്ചു.

ദിലീപുമായുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് റിമി ടോമിയോട് അന്വേഷസംഘം ആരാഞ്ഞു. ദിലീപുമായി ഏതെങ്കിലും തരത്തിലുള്ള ബിസിനസ് പങ്കാളിത്തമുണ്ടോ ?, ആക്രമിക്കപ്പെട്ട നടിയുമായുള്ള ബന്ധം ?, തുടങ്ങിയ കാര്യങ്ങളില്‍ റിമിയില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ആരാഞ്ഞു. ദിലീപിന്റെ അമേരിക്കന്‍ പ്രോഗ്രാമില്‍ റിമി ടോമിയും പങ്കെടുത്തിരുന്നു. ഇതുസംബന്ധിച്ചും അന്വേഷണസംഘം ചോദിച്ചറിഞ്ഞു.

ആക്രമിക്കപ്പെട്ട നടിയുമായി ഇടക്കാലത്ത് റിമിയ്ക്ക് പിണക്കമുണ്ടായിരുന്നതായി അന്വേഷണസംഘം മനസ്സിലാക്കിയിരുന്നു. ഈ പിണക്കത്തിന്റെ കാരണം പൊലീസ് ആരാഞ്ഞു. കൂടാതെ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിനെ വിളിച്ചിരുന്നോ ?, നടി ആക്രമിക്കപ്പെട്ട വിവരം ആര് മുഖേനയാണ് അറിഞ്ഞത് ?, വാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം വിളിച്ചത് ആരെയാണ് ?, തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആരാഞ്ഞത്.