നഴ്സിനെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 52കാരനായ സെക്യൂരിറ്റി പിടിയില്‍

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് പിടികൂടി. തമിഴ്നാട് ചെങ്കോട്ട പാമ്പോളി സ്വദേശി സാമി എന്ന സാമുവലിനെ(52)യാണ് കാഞ്ഞിരപ്പള്ളി പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്.

നാലുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന സാമുവൽ ചെങ്കോട്ടയിൽ വെച്ചാണ് പോലീസിന്റെ പിടിയിലാകുന്നത്. 2016 സെപ്റ്റംബറിലാണ് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ 23കാരിയായ നഴ്സിനെ സെക്യൂരിറ്റി ജീവനക്കാരനായ സാമുവൽ ലൈംഗികമായി പീഡിപ്പിച്ചത്.

സംഭവം നടന്ന് മാസങ്ങൾക്ക് ശേഷമാണ് താൻ ഗർഭിണിയാണെന്ന വിവരം യുവതി അറിയുന്നത്. തുടർന്ന് 2017 ഫെബ്രുവരിയിലാണ് നഴ്സ് കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകിയത്.