സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കൽ:  നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

അറസ്റ്റിലായ കി​​​ര​​​ണ്‍ കു​​​മാ​​​ർ

കൊ​ച്ചി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ ഇ​ര​യാ​യ ന​ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ​ക്കൊ​പ്പം എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ലെ​ത്തി​യാ​ണ്​ ന​ടി ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​ത്. മ​ജി​സ്​​ട്രേ​റ്റ്​ വി​നി​ത​യാ​ണ്​ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തൃ​പ്പൂ​ണി​ത്തു​റ ഉ​ദ​യം​പേ​രൂ​ർ എം.​എ​ൽ.​എ റോ​ഡ് അം​ബേ​ദ്ക​ർ ജ​ങ്​​ഷ​ൻ സൗ​പ​ർ​ണി​ക പാ​ർ​ക്ക് ഏ​ഴാം ന​മ്പ​ർ വി​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി കി​ര​ൺ കു​മാ​റാ​ണ്​ (38) കേ​സി​ലെ പ്ര​തി. ഒ​മ്പ​തു വ​ർ​ഷം മു​മ്പ്​ പ​ക​ർ​ത്തി​യ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്നു​കാ​ട്ടി ന​ടി ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​യാ​ളെ പൊ​ലീ​സ്​ നേ​ര​ത്തേ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.

ചി​ത്രം പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്കാ​ൻ 75 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​താ​യും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. 2008ൽ ​പ്ര​തി ന​ടി​യു​ടെ സു​ഹൃ​ത്താ​യി​രു​ന്ന​പ്പോ​ൾ പ​ക​ർ​ത്തി​യ​താ​ണ​െ​ത്ര ചി​ത്ര​ങ്ങ​ൾ. വി​വാ​ഹി​ത​നാ​യി​രു​ന്ന കി​ര​ൺ​കു​മാ​ർ ഇ​ക്കാ​ര്യം മ​റ​ച്ചു​െ​വ​ച്ചാ​ണ്​​ ന​ടി​യു​മാ​യി സു​ഹൃ​ദ്​​​ബ​ന്ധം സ്ഥാ​പി​ച്ച​ത്. ഇ​ക്കാ​ര്യം അ​റി​ഞ്ഞ്​ ന​ടി സൗ​ഹൃ​ദ​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി​യ​തോ​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ലാ​ണ്.