ദിലീപിന് ജയിലില്‍ സുഖവാസമെന്ന് സഹതടവുകാരന്‍

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ആലുവ സബ്ജയിലില്‍ സുഖവാസമെന്ന് റിപ്പോര്‍ട്ട്. ജയിലില്‍ ദിലീപിന്റെ സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പകല്‍ സമയങ്ങളില്‍ ദിലീപ് സെല്ലിലുണ്ടാകാറില്ലെന്നും രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലിലേക്ക് വരുന്നതെന്നും ഇയാള്‍ പറയുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ഭക്ഷണമാണ് ദിലീപിനും നല്‍കുന്നത്. ജീവനക്കാരുടെ മുറിയില്‍ എത്തിച്ചാണ് ഭക്ഷണം നല്‍കുന്നത്. തനിക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്നാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇതുവരെ പുറത്ത് പറയാഞ്ഞതെന്നും സനൂപ് പറഞ്ഞു.

ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ താന്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാകുമെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. പത്ത് വര്‍ഷം മുന്‍പ് നടന്ന ഒരു മോഷണക്കേസില്‍ റിമാന്‍ഡിലായാണ് ആലുവ സ്വദേശിയായ സനൂപ് സബ് ജയിലിലെത്തിയത്.

ദിലീപിന് വി ഐ പി പരിഗണന നൽകുന്നുവെന്ന വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് ജയിൽ മേധാവി ആർ ശ്രീലേഖ മിന്നൽ സന്ദർശനം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച കളമശേരി മെഡിക്കൽ കോളേജിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുത്ത ശേഷം മൂന്നരയോടെ ജയിൽ മേധാവി ആലുവ സബ് ജയിലിൽ എത്തുകയായിരുന്നു. ഈ പരിശോധനയിൽ ദിലീപിന് വിഐപി പരിശോധനയില്ലെന്ന് ശ്രീലേഖ കണ്ടെത്തിയെന്നായിരുന്നു റിപ്പോർട്ട്. നേരെ സൂപ്രണ്ടിന്റെ ചേംബറിലേക്കും പിന്നീട് സെല്ലുകളിലേക്കും പോയ ശ്രീലേഖയെ പെട്ടന്ന് കണ്ടപ്പോൾ സൂപ്രണ്ടും വാർഡന്മാരും തടവുകാരും ഒക്കെ ഞെട്ടി. ഒരോ സെല്ലുകളിലായി എത്തി തടവുകാരെ വിളിച്ച് ക്ഷേമാന്വേഷണവും മറ്റു പരാതികള് എന്തെങ്കിലും ഉണ്ടോ എന്നും ജയില് മേധാവി തിരക്കി. നടൻ ദിലീപ് കിടക്കുന്ന സെല്ലിൽ എത്തുമ്പോൾ നിലത്ത് പായ് വിരിച്ച് ഉറങ്ങുകയായരുന്നു താരരാജാവ്. ജയിൽ മേധാവിയെ കണ്ട് സഹ തടവുകാർ സെല്ലിലെ വാതിലിനടുത്തേക്ക് വന്നുവെങ്കിലും ഇതൊന്നും ദീലീപ് അറിഞ്ഞില്ലെന്നും സൂചനയുണ്ടായിരുന്നു. ഇക്കാര്യം ജയിൽ അധികാരികൾ സ്ഥിരീകരിക്കുകയും ചെയ്തു.

ഒടുവിൽ സെല്ല് തുറന്ന് ജയില് മേധാവി അകത്തു കയറി. ഒപ്പം ജയിൽ സൂപ്രണ്ടും വാർഡന്മാരും അനുഗമിച്ചു. ആർ ശ്രീലേഖയെ കണ്ട് ചാടി എണീക്കാൻ ദിലീപ് ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. ചെവിയിൽ ഫ്ളൂയിഡ് കുറഞ്ഞ് ബാലൻസ് നഷ്ടപ്പെട്ട് ഏണീറ്റിരിക്കാൻ് പോലും കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല ദിലീപ്. സഹതടവുകാരും വാർഡന്മാരും ചേർന്ന് താരത്തെ പിടിച്ചെണീപ്പിച്ചു. ഈ സമയം താൻ നിരപാരാധിയാണന്ന് പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞു. ദിലീപിന്റെ വൈകാരികമായ വിങ്ങൽ തുടർന്നതിനാല് അധിക സമയം ജയിൽ മേധാവി അവിടെ തുടർന്നില്ല , സെല്ലിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് സഹ തടവുകാരോടും ദിലീപിന് വി ഐ പി പരിഗണം ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചു ആർക്കും അങ്ങനെയൊരു പരാതി ഉണ്ടായിരുന്നില്ല. മറ്റെന്തെങ്ങിലും പരാതി ഉണ്ടോ എന്നും ജയിൽ മേധാവി അന്വേഷിച്ചു. ആർക്കും പരാതി ഉണ്ടായില്ല, ദിലീപിനെ ജയില് ഡോക്ടറെ വിലിച്ച പരിശോധിപ്പിക്കാനും ജയിൽ എ ഡി ജി പി , സൂപ്രണ്ട് ബാബുരാജിന് നിർദ്ദേശം നല്കി. ജയിലിലെ നിരീക്ഷണ ക്യാമറകൾ മുഴുവനും ശ്രീലേഖ പരിശോധിച്ചുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.

ക്യാമറയിൽ ഉൾപ്പെടാത്ത സ്ഥലങ്ങൾ ഉണ്ടോ എന്നും നിരീക്ഷിച്ചു. പിന്നീട് ജയിലിലെ അടുക്കളയിലേക്കാണ് ജയിൽ മേധാവി പോയത്. തടവുകാരുടെ ഭക്ഷണം സംബന്ധിച്ചും ക്ഷേമം സംബന്ധിച്ചുമുള്ള കാര്യങ്ങൾ സൂപ്രണ്ടിൽ നിന്നു മനസിലാക്കിയശേഷമാണ് ശ്രീലേഖ മടങ്ങിയതെന്നായിരുന്നു റിപ്പോർട്ട്. ഇതാണ് സഹതടവുകാരന്റെ വെളിപ്പെടുത്തലോട് സംശയത്തിലാകുന്നത്. വഞ്ചനാകേസിൽ റിമാൻഡിലുള്ള തമിഴ്‌നാട് സ്വദേശിയായ സഹ തടവുകാരനെ ദിലീപിന് സഹായിയാക്കി നൽകിയെന്നായിരുന്നു ആരോപണം. സെല്ലിലെ തടവുകാരെയെല്ലാം ഒരുമിച്ചാണ് സാധാരണ കുളിക്കുന്നതിനായി പുറത്തിറക്കുന്നത്. എന്നാൽ ദിലീപിനെ തനിച്ചാണ് കുളിക്കാൻ പുറത്തിറക്കുന്നതെന്നും വാർത്തയിൽ ഉണ്ടായരുന്നു. ദിലീപിന്റെ വസ്ത്രങ്ങൾ അലക്കുന്നതും ഭക്ഷണം കഴിച്ച പാത്രങ്ങൾ കഴുകുന്നതും സഹതടവുകാരനാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.

ജയിൽ ജീവനക്കാർക്ക് നൽകുന്ന ഭക്ഷണമാണ് ദിലീപിന് നല്കുന്നതെന്നും വാർത്തകൾ ഉണ്ടായിരുന്നു. തമിഴ്‌നാട് സ്വദേശിയെ കൂടാതെ കൊലപാതക കേസിലെ പ്രതിയായ ഒഡീഷ സ്വദേശിയും അങ്കമാലി സ്വദേശിയായ അടിപിടി കേസിലെ പ്രതിയുമാണ് ദിലീപിന്റെ സെല്ലിലുള്ള മറ്റ് തടവുകാർ.