ഇന്ത്യക്കാര്‍ക്ക് ഇനി ഖത്തറില്‍ വിസ വേണ്ട

കൂടുതല്‍ വിദേശികളെ രാജ്യത്തേക്കാര്‍ഷിക്കാന്‍ ഖത്തര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചു.,ഇന്ത്യ ഉള്‍പ്പടെ 80 രാജ്യങ്ങളിലുള്ളവര്‍ വിസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാം. . സന്ദര്‍ശ വിസയിലെത്തുന്നവര്‍ക്കാകും ഇളവിന്‍റെ പ്രയോജനം ലഭിക്കുക. ജിസിസി രാജ്യങ്ങള്‍3, യുറോപ്യന്‍ രാജ്യങ്ങള്‍  തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആറ് മാസം തങ്ങാനുള്ള ഇളവ് ലഭിക്കും. മൂന്ന് മാസം തങ്ങുകയും പിന്നീട് റീ എന്‍ട്രിയില്‍ എത്താനും സഹായിക്കുന്ന തരത്തിലാകും വിസ അനുവദിക്കുന്നത്.

ഇതിന് പുറമെ  ഇന്ത്യയുള്‍പ്പെടെയുള്ള  47 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഒരു മാസത്തേക്ക് രാജ്യത്ത് തങ്ങാവുന്ന സന്ദര്‍ശനാനുമതി നല്‍കും. ഒരു മാസം കൂടി താമസം നീട്ടാനുള്ള സൌകര്യവും ഈ വിസയിലുണ്ടാകും.  ഫീസ് ഈടാക്കാതെയാകും വിമാനത്താവളത്തില്‍ നിന്നും പ്രവേശാനനുമതി നല്‍കുക.  കുറഞ്ഞത് ആറു മാസം കാലാവധിയുള്ള സാധുവായ പാസ്പോര്‍ട്ടും തിരിച്ചുള്ള അല്ലെങ്കില്‍ ഓണ്‍വേഡ് ടിക്കറ്റുള്ളവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

2022ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കുന്ന ഖത്തര്‍ കൂടുതല്‍ വിദേശികളെ രാജ്യത്തെ എത്തിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.