കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ തെരഞ്ഞെടുപ്പ് കാലം; തൃശൂര്‍ പ്രസ്‌ക്ലബില്‍ സംഘട്ടനം

കേരള പത്ര പ്രവർത്തകയൂണിയനിൽ തിരഞ്ഞെടുപ്പ്ചൂട് പിടിച്ച തോടെ അധികാരമോഹികൾ തമ്മിൽ ഏറ്റുമുട്ടലുകൾ. അതിന്റെ ഭാഗമായി തൃശൂർ പ്രസ് ക്ലബിൽ സംഘട്ടനം നടന്നു . ദൃശ്യ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകർ തമ്മിലാണ് അടി നടന്നത്.ആർക്കും പരിക്കില്ല.

നാമനിർദേശപത്രിക നൽകിയപ്പോൾ അത് ക്യാമറയിൽ പകർത്തിയതുമായി ബന്ധപ്പെട്ടാണ് വാക്കു തർക്കമുണ്ടായത്.തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ സാധ്യതയുള്ളതിനാലാണ് ഷൂട്ട് ചെയ്തതെന്നാണ് ഒരു വിഭാഗം പറഞ്ഞത്.ഷൂട്ട് ചെയ്യാൻ പാടില്ലായെന്ന് മറുവിഭാഗം പറഞ്ഞതോടെ വാക്കു തർക്കം തുടങ്ങി .പിന്നീട് ഉന്തും തള്ളലുമായി .അതിനുശേഷം അടിപിടിയും.

കഴിഞ്ഞ കാലങ്ങളിൽ സമവായത്തിന്റെയും നിലപാടുകളുടെയും അടിസ്ഥാനത്തിലായിരുന്നു അംഗങ്ങൾ യൂണിയന്റെ നേതൃത്വത്തിലേക്ക് മത്സരിച്ചിരുന്നത്. ഇപ്പോൾ കേരള പത്രപ്രവർത്തക യൂണിയൻ എന്താണെന്നു പോലും അറിയാതെ കേവലം അധികാര മോഹം മാത്രമാണ് ഇവരെ നയിക്കുന്നത്.