പി.സി.ജോര്‍ജിനെതിരെ കേസെടുക്കും

യുവനടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ചും നടിക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകളുമായിരുന്നു പലതും. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയായാണ് കേസെടുക്കുന്നത്.

വാര്‍ത്താ സമ്മേളനത്തിലും, ചാനല്‍ ചര്‍ച്ചകളിലും പി.സി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ പരുക്കേല്‍പ്പിക്കുന്നതാണെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. പി.സി ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ കത്തു നല്‍കും.