ഈ വര്‍ഷത്തെ ഏറ്റവും ശക്തയായ സ്ത്രീ ആയി തപ്സി പന്നുവിനെ തിരഞ്ഞെടുത്തു

പിങ്ക്, നാം ഷബാന, ബേബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് തപ്‍സി പന്നു. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും മികച്ച പ്രകടനം കൊണ്ട് തപ്‍സി പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.

ഇന്ത്യയിലെ പ്രശസ്തമായ സാവി മാസികയാണ് തപ്‍സിയെ ‘ഈ വര്‍ഷത്തെ ഏറ്റവും ശക്തയായ സ്ത്രീ’ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. എന്തിന് വേണ്ടി നിലനില്‍ക്കുന്ന എന്നതിനെ കേന്ദ്രീകരിച്ച് ഒരാള്‍ അറിയപ്പെടുന്നത് വളരെ സന്തോഷകരമായി കാര്യമാണെന്ന് തപ്സി പ്രതികരിച്ചു. സ്ത്രീ ശാക്തീകരണത്തിന് സഹായകമാകുന്ന പ്രവര്‍ത്തനങ്ങളുടെ പാതയിലാണ് താനെന്ന ആത്മവിശ്വാസം നല്‍കാന്‍ ഈ പുരസ്കാരങ്ങള്‍ സഹായകമാണെന്ന് നടി വ്യക്തമാക്കി.

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഡേഹിഡ് ധവാന്റെ ‘ജുദ്‍വാ 2’വിലാണ് താരം അഭിനയിക്കുന്നത്. വരുണ്‍ ധവാനും ജാക്ലിന്‍ ഫെര്‍ണാണ്ടസും സഹതാരങ്ങളാണ്. ലസെപ്തംബര്‍ 29ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വരുണ്‍ അഭിനയിക്കുന്നത്.