പത്ത് ദിവസത്തിനകം നാട്ടിൽ മടങ്ങിയെത്തും: ഫാ. ടോം ഉഴുന്നാലിൽ

ത്തു ദിവസത്തിനകം നാട്ടിൽ മടങ്ങിയെത്തുമെന്ന് യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍. പാസ്‌പോര്‍ട്ട് ഇല്ലാത്തതാണ് മടക്കയാത്രയ്ക്ക് തടസമാകുന്നത്. ഉടന്‍തന്നെ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സലേഷ്യൻ സഭാ ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“തിനക്ക് ഇപ്പോള്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. ശരീരം മെലിഞ്ഞത് പ്രമേഹം കാരണമാണ്. തന്നെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ ഒരു തരത്തിലും പീഡിപ്പിച്ചിട്ടില്ല. പക്ഷെ എന്തിനു വേണ്ടിയാണ് തട്ടികൊണ്ടു പോയതെന്നും അവർ വെളിപ്പെടുത്തിയിട്ടില്ല. ദൈവം നല്‍കുന്ന ഏതു ദൗത്യവും ഇനിയും ഏറ്റെടുക്കാന്‍ തയാറാണെന്നും തന്നെ മോചിപ്പിക്കാന്‍ പണം നല്‍കിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും” ഫാദർ ടോം വ്യക്തമാക്കി.