കുവൈത്തിൽ വധശിക്ഷ കാത്തു കിടന്ന 15 ഇന്ത്യക്കാരു​ടെ ശിക്ഷ ജീവപര്യന്തമാക്കി

ന്യൂഡല്‍ഹി: കുവൈത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കിക്കൊണ്ട് കുവൈത്ത് അമീര്‍ ഉത്തരവിട്ടു. ഒരാളെ വെറുതെ വിടാനുമാണ് തീരുമാനം. 17 ഇന്ത്യക്കാര്‍ക്കാണ് കുവൈത്ത് വധശിക്ഷ വിധിച്ചിരുന്നത്. വിവിധ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന 119 പേരുടെ ശിക്ഷാ ഇളവ് ചെയ്യാനും ഉത്തരവായിട്ടുണ്ട്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിത്.

മലയാളികള്‍ ്അടക്കമുള്ള 119 തടവുകാര്‍ക്ക് ഇതോടെ മോചനം ലഭിക്കും. വിട്ടയക്കാനുളള കുവൈത്ത് അമീറിന് സുഷമാ സ്വരാജ് നന്ദി അറിയിച്ചു. ജയിലില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കുമെന്നും മന്ത്രി ്അറിയിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ച് ഷാര്‍ജയില്‍ തടവിലുള്ള 145 ്ഇന്ത്യാക്കാരെ വിട്ടയക്കാന്‍ ഷാര്‍ജ ഭരണാധികാരിയും തീരുമാനിച്ചിരുന്നു. ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിനിടെയായിരുന്നു ഈ പ്രഖ്യാപനം