ഫോമാ സൗത്ത്ഈസ്റ്റ് റീജിയണ്‍ ഉത്ഘാടവും കണ്‍വന്‍ഷന്‍ കിക്കോഫും വര്‍ണ്ണാഭമായി

മിനി നായര്‍

നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഫെഡറേഷന്‍ ആയ ഫോമാ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തു നിര സാന്നിധ്യമായി മാറുകയാണെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അഭിപ്രായ പ്പെട്ടു.ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്‍ ( ജോര്‍ജിയ , ടെന്നസി സൗത്ത് കരോലിന ) അറ്റ്‌ലാന്റ ഉത്ഘാടനം ഉത്ഘാടവും കണ്‍വന്‍ഷന്‍ കിക്കോഫും ഉത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫോമയുടെ പത്തു വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ചുരുങ്ങിയ സമയം കൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ വളരെ പ്രധാനപ്പെട്ട സാന്നിധ്യമായി മാറുവാന്‍ ഫോമായ്ക്ക് കഴിഞ്ഞത് സംഘടനാ എന്ന നിലയില്‍ ഉള്ള വളര്‍ച്ചയെ കാണിക്കുന്നു.ഫോമയുടെ വളര്‍ച്ചയ്ക്കുള്ള പ്രധാന കാരണം ഫോമയുടെ കാലാകാലങ്ങളില്‍ വന്നിട്ടുള്ള നേതൃത്വത്തിന്റെ ജനോപകാരപ്രദമായ പദ്ധതികളും കെട്ടുറപ്പുള്ള പദ്ധതികളുമാണ്.

തുടക്കം മുതല്‍ 2016 18 കാലഘട്ടത്തിലെ ഫോമയുടെ പ്രവര്‍ത്തനം പരിശോദിച്ചാല്‍ അത് മനസിലാകും.കഴിഞ്ഞ കമ്മിറ്റികളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുടര്‍ച്ചയായി നിരവധി പദ്ധതികള്‍ കേരളത്തിലും ,അമേരിക്കന്‍ മലയാളി സമൂഹത്തിലും സംഘടിപ്പിക്കുവാനും നടപ്പിലാക്കുവാനും സാധിച്ചിട്ടുണ്ട്.ചിക്കാഗോയില്‍ നടക്കുന്ന ഫോമയുടെ നാഷണല്‍ കണ്‍ വന്‍ഷനു മുന്നോടിയായി നിരവധി കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കും.

അമേരിക്കയിലെയും,കാനഡയിലെയും മലയാളികളുടെ പിന്തുണയാണ് ഫോമയുടെ ശക്തി .ഈ സന്തോഷത്തിന്റെ ഒത്തുചേരല്‍ ആണ് 2018 ജൂലൈ മാസത്തില്‍ ചിക്കാഗോയില്‍ കാണാന്‍ പോവുക എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്കു അകമഴിഞ്ഞ പിന്തുണ നല്‍കുകയും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്യുന്ന റീജിയണ്‍ ആണ് അറ്‌ലാന്റാ റീജിയണ്‍.റെജിചെറിയാന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ ചുഴലിക്കാറ്റ് ദുരന്തത്തിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു അന്തസുറ്റ പ്രവര്‍ത്തനം കാഴ്ച വച്ചതു പ്രശംസനീയമാണ്.ഇത്തരം പ്രവര്‍ത്തനങ്ങളാണ് ഫോമയുടെ ശക്തി എന്നും അദ്ദേഹം പറഞ്ഞു.അറ്റലാന്ടയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ഫോമയുടെ നാഷണല്‍ കണ്‍ വന്‍ഷനിലേക്കു സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

 

ഗാമ പ്രസിഡന്റ് ബിജു തുരുത്തുമാലില്‍ അധ്യക്ഷത വഹിച്ചു .ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഗാമയുടെ പിന്തുണയും ,ഫോമാ നാഷണല്‍ കണ്‍ വന്‍ഷന് വേണ്ട സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.തുടര്‍ പദ്ധതികള്‍എന്ന നിലയില്‍ കേരളത്തിനും,അമേരിക്കന്‍ മലയാളികള്‍ക്കും ഗുണം ഉണ്ടാകുന്നതും ,ചാരിറ്റിക്ക് മുന്‍തൂക്കം കൊടുക്കുന്നതുമായ പരിപാടികള്‍ക്ക് ഫോമാ മുന്‍തൂക്കം നല്കണമെന്നും അദ്ദേഹം പറഞ്ഞു .

2016-18 കാലയളവിലെ അറ്‌ലാന്റാ റീജ്യന്‍ വൈസ് പ്രസിഡന്റായ റജി ചെറിയാന്‍ സ്വാഗതം ആശംസിച്ചു.റീജിയനുകള്‍ ശക്തിയായെങ്കില്‍ മാത്രമേ ഫോമാ ശക്തിയാവുകയുള്ളു .അതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യം.കൂടുതല്‍ ജനകീയ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധവയ്ക്കുന്ന സംഘടനകളാണ് അറ്റലാന്റയില്‍ ഉള്ളത്.മിക്കവാറും എല്ലാ സംഘടനകളും കേരളത്തിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും,ഇവിടെ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കും മുന്‍തൂക്കം നല്‍കുന്നു.

 

റീജിയനില്‍ ഉള്ള എല്ലാ അസ്സോസിയേഷനുമായും നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട് .ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷനു ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്‍ അറ്റ്‌ലാന്റയില്‍ നിന്നും കൂടുതല്‍ അംഗത്വ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും റീജിയണ്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ഫൗണ്ടേഷന്‍ എക്‌സിക്കുട്ടീവ് ഡയറക്ടര്‍ ആന്റണി തളിയത്തു രെജിസ്‌ട്രേഷന്‍ കിക്കോഫില്‍ ആദ്യ രെജിസ്‌ട്രേഷന്‍ നടത്തി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഫോമയുടെ എലാ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പിന്തുണ അറിയിച്ചു.ഫോമാ മുന്‍ ഭാരവാഹികള്‍ ആയ തോമസ് കെ ഈപ്പന്‍,അമ്മയുടെ മുന്‍ പ്രസിഡന്റ് മാത്യു വര്‍ഗീസ് , ഗാമ മുന്‍ പ്രസിഡന്റുമാരായ ആന്റണി തളിയത് , തോമസ് കെ ഈപ്പന്‍ , പ്രകാശ് ജോസഫ് , ഐ .എ പി സിയുടെ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍ ,ഫോമാ നാഷണല്‍ കമ്മിറ്റിക്കു മെമ്പര്‍ മനോജ് തോമസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു .

ഫോമാ ജനറല്‍ സെക്രട്ടറി ,ജിബി തോമസ് ,ട്രഷറര്‍ ജോഷി കുരിശുങ്കല്‍ , കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ , സണ്ണി വള്ളിക്കളം , വൈസ് പ്രസിഡന്റ് ലാലി കലാപുരക്കല്‍ , ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ , ജോയിന്റ് ട്രഷറര്‍ ജോമോന്‍ കുളപ്പുരക്കല്‍ തുടങ്ങിയവര്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ പിന്തുണയും അറിയിച്ചിരുന്നു.മാധ്യമ പ്രവര്‍ത്തകയും ഫോമയുടെ വനിതാ സാന്നിധ്യവുമായ മിനി നായര്‍ നന്ദി അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ