പിള്ളേരുടെ കള്ളുകുടിയിൽ കേരളത്തിന് ലോക റിക്കാർഡ്; നമ്മുടെ കുട്ടികൾ 13 വയസിൽ കുടി തുടങ്ങുന്നു

മലയാളികളുടെ മുലകുടി മാറാത്ത പിള്ളേർ എട്ടാം ക്ലാസിൽ മദ്യത്തിന്റെ രൂചി വീട്ടിൽ നിന്നറിയുന്നു. ലോകത്ത് കേട്ടുകേൾവി ഇല്ലാത്ത സംഭവമെന്ന് പഠന റിപ്പോർട്ട്.ഒരു തലമുറ കുടിച്ചു നശിക്കുന്നു.

തിരുവനന്തപുരം: മുല കൂടി മാറുന്നതിന് മുമ്പേ മലയാളികളുടെ മക്കൾ മദ്യമടിച്ചു തുടങ്ങുന്നതായി പഠനങ്ങൾ – പതിമൂന്നര വയസ്സാകുമ്പോഴെക്കും അതായത് എട്ടിലും ഒമ്പതിലും പഠിക്കുന്ന കുഞ്ഞുങ്ങൾ മദ്യസേവയിലേക്ക് തിരിയുന്നതായി ഓസ്ട്രലേഷ്യൻ പ്രൊഫഷണൽ സൊസൈറ്റി ഓൺ ആൽക്കഹോൾ ആന്റ് അദർ ഡ്രഗ്സ് എന്ന സംഘടനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ” ഡ്രഗ് ആന്റ് ആൽക്കഹോൾ റിവ്യു ” ആണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്..

സംസ്ഥാനത്തെ 73 ഹൈസ്കൂൾ – ഹയർ സെക്കണ്ടറി സ്ക്കൂൾ കളിലെ 7560 കുട്ടികൾക്കിടയിൽ നടത്തിയ വിവരശേഖരണ ത്തിൽ നിന്നാണ് ഈ അമ്പരപ്പിക്കുന്ന വിവരം കിട്ടിയത്. 18 വയസിനിടയിൽ മദ്യപിക്കുന്നത് 15%
ഇവരിൽ 23.2% – ആൺകുട്ടികളും 6.5 % പെൺകുട്ടികളുമാണ്.
സർവെയിൽ പങ്കെടുത്ത കൂട്ടി കളിൽ ബഹുഭൂരിപക്ഷവും വീടുകളിൽ നിന്നാണ് മദ്യത്തിന്റെ രുചി ആദ്യമായി അറിയുന്നത്. പ്രത്യേകിച്ച് വീട്ടുകളിൽ നടക്കുന്ന ആഘോഷ വേളകളിലാണവർ ആദ്യമായികുടിയുടെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങുന്നതെന്ന് ഈ സർവ്വെക്ക് നേതൃത്വം കൊടുത്ത ബംഗലൂരുവിലെ നിംഹാൻസിലെ ടി.എസ്. ജയസൂര്യ പറഞ്ഞു.
ചെറുപ്രായത്തിൽ കൂഞ്ഞുങ്ങൾ കുടിച്ചു തുടങ്ങുന്നതിന്റെ അപകടവും, അവരതിന് അടിമയാവുന്നതിന്റെയും ഭവിഷ്യത്തുകളെക്കുറിച്ച് മിക്ക മാതാപിതാക്കളും അജ്ഞരാണ്.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്ര ചെറിയ പ്രായത്തിൽ മദ്യം രൂചിച്ചു നോക്കുന്ന വരില്ലെന്നതും പേടിപ്പിക്കുന്ന യാഥാർത്ഥ്യ മാണ്. ഭയാനകരമായ സ്ഥിതിയിലേക്കാണ് നമ്മുടെ യുവതലമുറ കടന്നു പോകുന്നത്. ലോകത്തിലെ മറ്റ് രാജ്യങ്ങളിലെ മദ്യപാനം തുടങ്ങുന്നതിന്റെ ശരാശരി പ്രായം 14 ആണ്. നമ്മുടെ കുഞ്ഞുങ്ങൾ 13 മത്തെ വയസു മുതൽ കുടിച്ചു പൂസാവുന്നു. കൗമാരകാലത്ത് കുടി തുടങ്ങുന്നവരിൽ 40 ശതമാനം പേർ മദ്യത്തിന് അടിമകളാകാനാണ് സാധ്യത.
ചെറുപ്രായത്തിലെ മദ്യപാനത്തിലെത് തിരിയുന്ന തോടെ പ0നം താറുമാറാവുകയും, കുറ്റകൃത്യങ്ങളിലും മറ്റും ഏർപ്പെടാനും ചിലർ മനോരോഗങ്ങൾക്ക് അടിമയാവാനുമുള്ള സാധ്യതകൾ വളരെ കുടുതലാണ്. ഈ ഭയാനകരമായ സ്ഥിതി വിശേഷത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ഇതിന് പരിഹാരം കണ്ടത്താനും ശ്രമിച്ചില്ലെങ്കിൽ ഒരു തലമുറ തന്നെ ഇല്ലാതായിപ്പോകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്.രാജ്യത്ത് മദ്യപിക്കാനുള്ള ഔദ്യോഗിക പ്രായമായി 21 വയസാണ് നിജപ്പെടുത്തിയിട്ടുള്ളതെങ്കിലും മലയാളികളുടെ മക്കൾ മുലപ്പാലിന്റെ മണം മാറുന്നതിന് മുന്നേ മദ്യത്തിന്റെ രുചി നുണയുന്നു.
മാതാപിതാക്കൾ തന്നെ മക്കൾക്ക് വിഷം നൽകി കൊല്ലുന്നു എന്നർത്ഥം.