കൊച്ചിയില്‍ സ്ത്രീകളുടെ മര്‍ദനത്തിനിരയായ ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവര്‍ക്കെതിരേ കേസെടുത്ത മരട് എസ്‌ഐക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊ​ച്ചി​യി​ൽ സ്ത്രീ​ക​ളു​ടെ മ​ർ​ദ​ന​ത്തി​നി​ര​യാ​യ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത സം​ഭ​വ​ത്തി​ൽ മ​ര​ട് എ​സ്ഐ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. മ​ർ​ദ​ന​ത്തി​നി​ര​യാ​യ ഡ്രൈ​വ​ർ ഷെ​ഫീ​ഖി​നെ​തി​രേ എ​ടു​ത്ത ര​ജി​സ്റ്റ​ർ ചെ​യ്ത നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഡ്രൈ​വ​ർ​ക്കെ​തി​രേ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന കു​റ്റം ചു​മ​ത്താ​നാ​വി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

ക​ഴി​ഞ്ഞ മാ​സം ഇ​രു​പ​തി​നാ​ണു കൊ​ച്ചി വൈ​റ്റി​ല​യി​ൽ ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​ക്കു മ​ർ​ദ​ന​മേ​റ്റ​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ എ​യ്ഞ്ച​ൽ, ക്ലാ​ര, എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷീ​ജ എ​ന്നി​വ​ർ ചേ​ർ​ന്നു ഡ്രൈ​വ​ർ ഷെ​ഫീ​ഖി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​ക​ൾ റോ​ഡ​രി​കി​ൽ കി​ട​ന്ന ക​രി​ങ്ക​ൽ ക​ഷ​ണ​ങ്ങ​ളു​പ​യോ​ഗി​ച്ച് ഡ്രൈ​വ​റെ നേ​രി​ട്ടു. ഡ്രൈ​വ​റു​ടെ വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു കീ​റു​ക​യും ത​ല​യി​ലും മു​ഖ​ത്തും മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

ഇ​തേ​തു​ട​ർ​ന്ന് ഡ്രൈ​വ​ർ പോ​ലീ​സി​ലെ​ത്തി പ​രാ​തി​പ്പെ​ട്ടു. കേ​സി​ൽ മൂ​ന്നു സ്ത്രീ​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ പോ​ലീ​സ് വി​ട്ട​യ​ച്ചു.

ഇ​തി​നു​ശേ​ഷം മ​ർ​ദി​ച്ച സ്ത്രീ​ക​ളു​ടെ പ​രാ​തി​യി​ൽ ഡ്രൈ​വ​ർ ഷെ​ഫീ​ഖി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​യി​രു​ന്നു കേ​സ്. ഇ​ത് സ്വാ​ഭാ​വി​ക ന​ട​പ​ടി മാ​ത്ര​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.