അങ്കമാലി ഡയറീസിന്റെ സംഗീത സംവിധായകൻ ഇനി ”അനുരാഗ് കശ്യപിന്റെ” ചിത്രത്തിന് സംഗീതമൊരുക്കും

പ്രശാന്ത് പിള്ള മലയാളത്തിലെ ഏറ്റവും കഴിവുറ്റ സംഗീതജ്ഞരിൽ ഒരാളാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി ചിത്രങ്ങൾ എന്നിവയിലും അദ്ദേഹം പ്രധാനമായും പ്രവർത്തിച്ചിട്ടുണ്ട്. അനുരാഗിന്റെ ഏറ്റവും പുതിയ ചിത്രമായ”മുക്കാബസാസിന്”  പശ്ചാത്തലസംഗീതം ഒരുക്കാനാണ് ഇപ്പോൾ പ്രശാന്തിന്‌ അവസരം ലഭിച്ചിരിക്കുന്നത്. 2017 ൽ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പ്രദർശന വിഭാഗത്തിൽ പ്രദർശിപ്പിച്ച ഒരു സ്പോർട്സ് നാടക ചിത്രമാണിത്. ഇതുകൂടാതെ മുംബൈ അക്കാദമി ഓഫ് ദി മൂവിങ് ഇമേജ് (എം എം ഐ) ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിക്കും.

വിനീത് കുമാർ സിംഗ്, സോയ ഹുസൈൻ, രവി കിഷൻ, ജിമ്മി ഷെർഗിൽ, സാധന സിംഗ്, രാജേഷ് ടൈലങ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മലയാളി സംവിധായകൻ രാജീവ് രവി, ജയേഷ് നായർ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ബീജാ നമ്പ്യാരുടെ സോലയെന്ന മലയാള ചിത്രത്തിലാണ്  പ്രശാന്ത് അവസാനമായി സംഗീതം ഒരുക്കിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറിയിലെ അദ്ദേഹത്തിന്റെ മികച്ച സംഗീതത്തിന് എല്ലാ കോണുകളിൽ നിന്നും അദ്ദേഹത്തെ വളരെ അഭിനന്ദിക്കുകയുണ്ടായി.  ഇപ്പോൾ പുതിയ അവരഭാഗ്യത്തിന്റെ ത്രില്ലിലാണ് പ്രേഷകരുടെ പ്രിയ സംഗീതസംവിധായകൻ.