മ​ട്ട​ണ്‍ ബി​രി​യാ​ണി കി​ട്ടി​യി​ല്ല, ഹോ​ട്ട​ലി​ല്‍ സീ​രി​യ​ല്‍ ന​ടി​യു​ടെ പ​രാ​ക്ര​മം; രണ്ടു സ്ത്രീകളടക്കം നാലുപേര്‍ അറസ്റ്റില്‍

ഓ​ര്‍​ഡ​ര്‍ ചെ​യ്ത ഭ​ക്ഷ​ണം ഇ​ല്ലെ​ന്ന​റി​യി​ച്ച വെ​യ്റ്റ​റെ സീ​രി​യ​ല്‍ ന​ടി ഉ​ള്‍​പ്പെ​ടെ​യു​ള​ള സം​ഘം മ​ര്‍​ദി​ച്ചു. ഹോ​ട്ട​ലി​ല്‍ അ​ര​മ​ണി​ക്കു​റോളം ബ​ഹ​ള​മു​ണ്ടാ​ക്കി​യ ര​ണ്ടു​ സ്ത്രീ​ക​ള​ട​ക്കം നാ​ലു​പേ​രെ ടൗ​ൺ പോ​ലീ​സ് അ​റ്സ്റ്റ് ചെ​യ്തു. തൃ​ശു​ര്‍ കു​ന്നം കു​ളം പൂ​ന​ഞ്ചേ​രി വീ​ട്ടി​ല്‍​ അ​നു​ ജൂ​ബി (23) ന​ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ മം​ഗ​ലാ​പു​രം ബ​ന്ത​ര്‍ സോ​ണ്ടി​ഹ​ത്ത​ലു സ്വ​ദേ​ശി​നി മു​നീ​സ (21) എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം ആ​ലി​ഞ്ഞ​ല മൂ​ട്ടി​ല്‍ ന​വാ​സ്, പു​വാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കോ​ഴി​ക്കോ​ട് റ​ഹ്മ​ത്ത് ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ല്‍ എ​ത്തി​യ നാ​ലു​ പേ​ര​ട​ങ്ങു​ന്ന സം​ഘം വെ​യി​റ്റ​റോ​ട് മ​ട്ട​ണ്‍ ബി​രി​യാ​ണി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ മ​ട്ട​ണ്‍ ബി​രി​യാ​ണി തീ​ര്‍​ന്നു​പോ​യെ​ന്ന് വെ​യി​റ്റ​ര്‍ അ​റി​യി​ച്ച​തോ​ടെ സ്ത്രീ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ക്ഷോ​ഭി​ക്കു​ക​യും സീരിയൽ ന​ടി​യും മു​നീ​സ​യും ചേ​ർ​ന്ന് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നെ കൈയേറ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന ഫാ​ത്തി​മ മ​ന്‍​സി​ലി​ല്‍ അ​ബൂ​ബ​ക്ക​ർ റ​ഷാ​ദ് പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ട്ട​തോ​ടെ ഇ​യാ​ള്‍​ക്കെ​തി​രേ തി​രി​ഞ്ഞ സം​ഘം ഇ​ദ്ദേ​ഹ​ത്തെ മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ഹോ​ട്ട​ലു​ട​മ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ടൗ​ണ്‍ പോ​ലീ​സ് എ​ത്തി നാ​ലു​പേ​രെ​യും അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. ഇ​തി​ല്‍ ഒ​രാ​ള്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വൈദ്യപരിശോധനയിൽ പോലീസിന് ബോധ്യമായി.