ഇളയദളപതിയും മേര്‍സലും പ്രതീക്ഷകള്‍ തകര്‍ത്തില്ല! പ്രേക്ഷകരുടെ പ്രതികരണം…

പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ഇളയദളപതി വിജയിയുടെ മേര്‍സല്‍ തിയറ്ററുകളില്‍ തരംഗമാവുന്നു. ആറ്റ്‌ലിയുടെ സംവിധാനത്തില്‍ പിറന്ന സിനിമ പ്രതിസന്ധികള്‍ക്കൊടുവില്‍ ഇന്ന് രാവിലെ ആറ് മണിമുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ദീപാവലി പ്രമാണിച്ച് ആരാധകര്‍ക്ക് വലിയൊരു സമ്മാനമായിട്ടാണ് മേര്‍സല്‍ പിറന്നിരിക്കുന്നത്. മികച്ചൊരു സിനിമ എന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ആദ്യം വന്ന പ്രതികരണം.

വിജയ് വിജയചിത്രങ്ങളുടെ ഫോർമുലയിൽ തീർത്തുടുത്ത അറ്റലീ സ്റ്റൈൽ എന്റർട്ടനേർ. പ്രണയം, പാട്ട്, ഡാൻസ്, വിജയ് സ്റ്റൈൽ നെടുനീളന്‍ സംഭാഷണങ്ങള്‍, മക്കൾ രക്ഷകൻ & പാസം, ക്രൂരനായ വില്ലൻ, അങ്ങനെ എല്ലാമുള്ള ഒരു ട്രൂ വിജയ് പാക്കേജ്. അതിന്റെ കൂടെ ശങ്കർ സ്റ്റൈൽ ന്യായവിധി വ്യവസ്ഥയെ മാറ്റി മറയ്ക്കാൻ പുറപ്പെടുന്ന ഒരു ഐറ്റം അത് സംവിധായകൻ ശിഷ്യൻ ആണെന്ന് തെളിയിച്ചതാണ്.

വിജയ് ചിത്രങ്ങൾ മുൻപും കണ്ട് ആസ്വദിച്ചവർക്ക് ഇതും നല്ലോരു എസ്‌പീരിയെൻസ് ആയിരിക്കും ‘ മെർസെൽ’. വില്ലന്‍ റോളിലെത്തിയ എസ്.ജെ. സൂര്യ മികച്ച പ്രകടനമാണ് കാഴ്ച്ചവ്വെച്ചത്. ആദ്യമായിട്ടാണ് ഇളയദളപതി വിജയ് മൂന്ന് കഥാപാത്രങ്ങളുമായി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ആദ്യം സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറില്‍ വിജയിയുടെ കഥപാത്രങ്ങളെ കാണിച്ചിരുന്നു. മജീഷ്യന്‍, കൃഷിക്കാരന്‍, എന്നിവയായിരുന്നു മുമ്പ് കാണിച്ചിരുന്നത്.

തമിഴിലെ പ്രമുഖ സംവിധായകനായ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ഇന്ന് പ്രദര്‍ശനത്തിനെത്തിയ സിനിമ പ്രതീക്ഷകള്‍ തകര്‍ത്തില്ല. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും മികച്ച പ്രതികരണമാണ് വരുന്നത്.

വിജയിയ്ക്ക് മൂന്ന് കഥാപാത്രം എന്ന പോലെ ചിത്രത്തിലും മൂന്ന് നായികമാരാണുള്ളത്. തെന്നിന്ത്യയിലെ താരസുന്ദരിമാരായ കാജല്‍ അഗര്‍വാള്‍, നിത്യ മേനോന്‍, സാമന്ത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

മേര്‍സല്‍ റിലീസുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിന്നിരുന്നു. സിനിമയില്‍ പക്ഷി മൃഗാദികളെ അനുവാദമില്ലാതെ ഉപയോഗിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശ്‌നങ്ങള്‍ തുടര്‍ന്നിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രിയുമായി വിജയ് നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം സെന്‍സറിങ് പൂര്‍ത്തിയാക്കിയ സിനിമ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയായിരുന്നു.